Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ എടിഎം കവര്‍ച്ച. നിരവധി ആളുകൾക്ക് പണം നഷ്ടമായി .എടിഎമ്മില്‍ ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ച് പിന്‍ നമ്പര്‍ ചോര്‍ത്തിയാണു പണം അപഹരിച്ചത്. മുംബൈയിലെ രണ്ട് ബാങ്കുകള്‍ വഴിയാണ് പണം പിന്‍വലിച്ചിരിക്കുന്നത്.
പലര്‍ക്കും ഇന്നലെ ഉച്ചയോടെ എടിഎം വഴി പണം പിന്‍വലിക്കപ്പെട്ടതായി മൊബൈലില്‍ മെസേജ് ലഭിച്ചപ്പോഴാണു തട്ടിപ്പ് നടന്നതായി അറിയുന്നത്. നിരവധി പേര്‍ പരാതിയുമായി ബ്രാഞ്ചുകളിലേക്ക് എത്തുകയാണ്. 12 പേര്‍ തിരുവനന്തപുരം മ്യൂസിയം പോലീസില്‍ പരാതി നല്‍കി. കന്റോണ്‍മെന്റ്, വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട പോലീസ് സ്റ്റേഷനുകളിലും ആളുകള്‍ പരാതി നല്‍കിയിട്ടുണ്ട്.
ലക്ഷക്കണക്കിനു രൂപ അപഹരിക്കപ്പെട്ടതായാണു പ്രാഥമിക വിവരം. എടിഎം സെന്ററില്‍ ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ചായിരുന്നു കവര്‍ച്ച. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്നിവയുടെ എടിഎമ്മുകളില്‍നിന്നാണു തട്ടിപ്പ് നടന്നിട്ടുള്ളത്.
തിരുവനന്തപുരത്ത് ആല്‍ത്തറ, വട്ടിയൂര്‍ക്കാവ്, കവടിയാര്‍ എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ ഇത്തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ചിട്ടുണ്ടെന്നു പോലീസ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ എല്ലാ എടിഎമ്മുകളിലും പോലീസ് പരിശോധന നടത്തി. സുരക്ഷ ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
–
–
Leave a Reply