Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 11, 2026 8:40 pm

Menu

Published on February 6, 2015 at 10:28 am

കൊക്കൈന്‍ കേസിലെ പ്രതികളായ യുവതികളെ പാര്‍പ്പിച്ചിരുന്ന ജയിലില്‍ നിന്നും ഒളിക്യാമറ കണ്ടെത്തി

hidden-camera-in-drug-case-models-ernakulam-jail

കൊച്ചി:കൊക്കൈന്‍ കേസിലെ പ്രതികളായ യുവതികളെ പാര്‍പ്പിച്ചിരുന്ന ജയിലില്‍ നിന്നും ഒളിക്യാമറ കണ്ടെത്തി . പ്രതികളായ മോഡലുകളേയും സഹ സംവിധായികയേയും താമസിപ്പിച്ചിട്ടുള്ള എറണാകുളം ജയിലില്‍ നിന്നുമാണ് ക്യാമറ കണ്ടെത്തിയിരിക്കുന്നത്.പ്രമുഖ മാധ്യമസ്ഥാപനത്തിന്റെ ക്യാമറയാണെന്ന് ഇതെന്നാണ് സൂചന. സംഭവത്തില്‍ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.രണ്ടു ദിവസം മുൻപ് ചില ടെലിവിഷൻ ചാനൽ ക്യാമറാമാൻമാരുമായി അറസ്റ്റിലായ പെൺകുട്ടികളുടെ ബന്ധുക്കൾ ജയിലിന് മുന്നിൽ വച്ച് വഴക്കിട്ടിരുന്നു. പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിനേത്തുടർന്നായിരുന്നു വഴക്ക്. ഇതേത്തുടർന്ന് രഹസ്യ ക്യാമറ ഉപയോഗിച്ച് പ്രതികളുടെ ദൃശ്യങ്ങൾ പകർത്താൻ ചിലർ ശ്രമിച്ചതാകാം ക്യാമറ സ്ഥാപിച്ചതിന് പിന്നിലെന്ന് സംശയിക്കപ്പെടുന്നു. എന്നാൽ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.ജനുവരി 31 നാണ് കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നും നടന്‍ ഷൈന്‍ ചാക്കോയും മോഡലുകളും ഉള്‍പ്പെട്ട സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ലക്ഷകണക്കിന് രൂപ വിലവരുന്ന കൊക്കെയ്ന്‍ പിടിച്ചെടുത്തിരുന്നു.കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റിലാണ് പോലീസ് റൈഡ് നടത്തിയത്. പോലീസെത്തുമ്പോള്‍ ഷൈനും നാലു സ്ത്രീകളും മയക്കുമരുന്ന് ലഹരിയിലായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News