Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:23 am

Menu

Published on December 4, 2013 at 3:42 pm

കേരളാ പോലീസ് പരാജയമാണെന്ന് ഹൈക്കോടതി

high-court-complaint-against-kerala-police

കൊച്ചി:സംസ്ഥാനത്ത് പോലീസ് പരാജയമാണെന്ന് ഹൈക്കോടതിയുടെ പരാമര്‍ശം.പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിരവധി ഹര്‍ജികളാണ് കോടതിയ്ക്കു മുന്നില്‍ എത്തുന്നത്.ഇത് വര്‍ദ്ധിക്കുന്നതല്ലാതെ കുറയുന്നില്ലെന്നത് കൊണ്ടാണ് പോലീസ് പരാജയമെന്ന് പറയേണ്ടി വരുന്നതെന്നും ഹൈക്കോടതി പരാമര്‍ശിച്ചു.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്നും കോടതി വിലയിരുത്തി.പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആലുവ തോട്ടുമുക്കം സ്വദേശി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ പരാമര്‍ശം.സംരക്ഷണം ലഭിക്കാത്ത ജനങ്ങള്‍ കോടതിയെ സമീപിക്കേണ്ട അവസ്ഥയാണ് ഇന്ന് സംസ്ഥാനത്തുള്ളത്.ഈ സ്ഥിതി ആശങ്കാജനകമാണെന്നും കോടതി അഭിപ്രായപ്പെട്ടു.തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം കടുത്ത വിമര്‍ശനവുമായി രാജി ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ പരാമര്‍ശം കൂടി വന്നത് ആഭ്യന്തരമന്ത്രിക്ക് ഇരട്ടപ്രഹരമായി.

Loading...

Leave a Reply

Your email address will not be published.

More News