Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:48 am

Menu

Published on January 6, 2014 at 5:20 pm

അരുണ്‍ കുമാറിനെതിരെ തുടര്‍ നടപടിയാവാമെന്ന് ഹൈകോടതി

high-court-direct-to-take-further-action-against-arun-kumar

കൊച്ചി: വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദന്റെ മകന്‍ വി.എ അരുണ്‍ കുമാറിനെതിരെ തുടര്‍ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം.ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചപ്പോഴാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് ഹൈകോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിട്ടും അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായി ചൂണ്ടിക്കാണിച്ച് സമര്‍പിച്ച പൊതു താല്‍പര്യ ഹരജി പരിഗണിച്ചാണ് ഹൈകോടതിയുടെ നിര്‍ദേശം. തുടര്‍ നടപടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമെടുക്കേണ്ട ചുമതല വിജിലന്‍സ് ഡയറക്ടര്‍ക്കാണ്. അനധികൃതമായി സ്വത്ത് സമ്പാദിച്ചു, വിദേശയാത്ര നടത്തി തുടങ്ങി 11 ആരോപണങ്ങളില്‍ ആണ് അന്വേഷണം നടത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News