Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ കല്ളെറിഞ്ഞ കേസില്‍ അറസ്റ്റിലായ നാലുപേര്‍ക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.50,000 രൂപ ജാമ്യതുകയായി കെട്ടിവെക്കണമെന്നതുള്‍പ്പെടെ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.കേസിലെ പ്രതികളായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം കെ മുരളീധരന്‍, തളിപ്പറമ്പ് നഗരസഭ സ്ഥിരം സമിതി വൈസ് ചെയര്‍മാന്‍ കുഞ്ഞിരാമന്‍,സ്ഥിരം സമിതി അംഗം രാഘവന്‍,സ്‌കൂള്‍ അധ്യാപകനായ അനീഷ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.മുഖ്യമന്ത്രിക്ക് നേരെയാണ് അക്രമം ഉണ്ടായതെങ്കിലും മുഖ്യമന്ത്രിയുടെ മൊഴിമാത്രം രേഖപ്പെടുത്തിയിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
Leave a Reply