Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 7:47 am

Menu

Published on March 27, 2014 at 1:14 pm

രാഗിണി എംഎംസ് 2 നിരോധിച്ച് സണ്ണി ലിയോണിനെ നാടു കടത്തണമെന്ന ആവശ്യവുമായി ഹിന്ദു സംഘടനകള്‍ രംഗത്ത്..!!

hindu-group-demands-deportation-of-sunny-leone

മുംബൈ : ബോളിവുഡിലെ   താരം സണ്ണി ലിയോണിനെ ഇന്ത്യയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി ഹിന്ദു സംഘടനകള്‍ രംഗത്ത്.സണ്ണിയുടെ പുതിയ ചിത്രമായ രാഗിണി എംഎംസ് 2 ഭാരതസംസ്‌കാരത്തെ കളങ്കപ്പെടുത്തുകയാണെന്നും ചിത്രം ഇന്ത്യയില്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ജന്‍ജാഗ്രുതി സമിതിയാണ് രംഗത്തെത്തിയിരിക്കുന്നത്.സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം തടയുമെന്നും സംഘടനയുടെ മുന്നറിയിപ്പ്.സണ്ണി ലിയോണെ ഭാരതത്തിന് ആവശ്യമില്ല, അവരുടെ സിനിമകള്‍ ഭാരതസംസ്‌കാരത്തെ തന്നെ നശിപ്പിക്കുകയാണ്. അവ എത്രയും പെട്ടന്ന് ഇവരെ ഇന്ത്യയില്‍ നിന്നു തന്നെ പുറത്താക്കണമെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ നടപടിയെടുത്തില്ലെങ്കില്‍ രാഗിണി എംഎംസ് പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ തടയുമെന്നും സമിതി മുന്നറിയിപ്പ് നല്‍കുന്നു. ഹൈന്ദവ സ്തുതി ഗീതത്തിലൂടെയാണ് ഈ ചിത്രം ആരംഭിക്കുന്നത്. ഒരു പോണ്‍സ്റ്റാര്‍ നായികയായെത്തുന്ന ഈ ചിത്രത്തില്‍ ഇങ്ങനെയൊരു ഗാനം ഉള്‍ക്കൊള്ളിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ഇതിന് മറുപടി പറയണമെന്നും സമിതി വ്യക്തമാക്കുന്നു. കൂടാതെ യുവതലമുറയെ തെറ്റായ ചിന്തകളിലേയ്ക്ക് നയിക്കാന്‍ പ്രേരിപ്പിക്കുന്ന സണ്ണി ലിയോണ്‍ ഭാരതത്തിന് തന്നെ ശാപമാണെന്നും അങ്ങനെയുള്ള ഇവരെ എത്രയും പെട്ടന്ന് ഭാരത്തതില്‍ നിന്ന് പുറത്താക്കണമെന്നും സമിതി പറയുന്നു.സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് മെമ്മോറാണ്ടം നല്‍കിയാണറിയുന്നത്. അതേ സമയം സണ്ണി ലിയോണ്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിയ്ക്കുന്ന രാഗിണി എംഎംഎസ് 2 ഒരാഴ്ചകൊണ്ട് 24.5 കോടി കളക്ഷന്‍ നേടി വന്‍ വിജയമായി മുന്നേറുകയാണ്. ഏക്ത കപൂര്‍ നിര്‍മിച്ചിരിക്കുന്ന ചിത്രത്തിൽ സണ്ണി ലിയോണിനോപ്പം പര്‍വീന്‍ ദബാസ്, സന്ധ്യ മൃദുല്‍, ദിവ്യ ദത്ത എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഭൂഷണ്‍ പട്ടേലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News