Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലഖ്‌നൗ:രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയുടെ പ്രതിമ രാജ്യത്തെ ക്ഷേത്രങ്ങളില്‍ സ്ഥാപിക്കാന്‍ ഹിന്ദുമഹാസഭയുടെ നീക്കം. സന്യാസിമാരുടെയും ക്ഷേത്ര കമ്മിറ്റികളുടെയും സഹായത്തോടെ പദ്ധതി നടപ്പാക്കാനാണു ശ്രമം. ക്ഷേത്ര ഭരണത്തിന്റെ നേതൃത്വത്തിലുള്ളവരുമായും ട്രസ്റ്റ് അധികാരികളുമായും സന്ന്യാസികളുമായും ഇതുമായി ബന്ധപ്പെട്ട ചർച്ച നടന്നു കഴിഞ്ഞതായാണ് റിപ്പോർട്ട്. ഗാന്ധിജിയുടെ രക്‌തസാക്ഷിത്വദിനമായ ഇന്നു തന്നെ പദ്ധതി ആരംഭിക്കുമെന്നാണ് സൂചന. ഉത്തര്‍ പ്രദേശിലെ ഏതാനും പൊതു കേന്ദ്രങ്ങളില്‍ നാഥുറാം പ്രതിമ സ്ഥാപിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞതോടെയാണ് ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത്. പ്രതിമ സ്‌ഥാപിച്ചശേഷം മാധ്യമങ്ങളെ അറിയിച്ചാല്‍ മതിയെന്നാണ് അണികള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. രാജ്‌ഘട്ടില്‍ ഗോഡ്‌സെ പ്രതിമ സ്‌ഥാപിക്കുകയാണ് അന്തിമ ലക്ഷ്യമെന്നു മഹാസഭാ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
Leave a Reply