Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ക്ഷേത്രത്തിന് നേരേ അജ്ഞാതരുടെ ആക്രമണം. സീറ്റില്‍ മെട്രോപൊളിറ്റന്‍ ഏരിയയിലുള്ള ക്ഷേത്രത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ക്ഷേത്രമതിലിലെ സ്വസ്തിക മായ്ചുകളഞ്ഞ അക്രമികള്‍ ഗെറ്റ്ഔട്ട് എന്ന് ചായംകൊണ്ട് എഴുതിയാണ് അതിക്രമം കാട്ടിയത്.ചൊവ്വാഴ്ച മഹാശിവരാത്രി ആഘോഷിക്കാനിരിക്കെ ആക്രമണമുണ്ടായത് അമേരിക്കയിലെ ഹിന്ദുവിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായി. വടക്കുപടിഞ്ഞാറന്‍ അമേരിക്കയിലെ ഏറ്റവും വലിയ ഹൈന്ദരാവാധനാലായമാണ് ഇത്. ക്ഷേത്രത്തിന് നേരേ അതിക്രമമുണ്ടായതില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക്് കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.ഇന്ത്യാ സന്ദര്‍ശനത്തിനു പിന്നാലെ ഇന്ത്യയില്‍ മതസഹിഷ്ണുത കുറഞ്ഞുവരികയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ഒബാമക്കെതിരെ വിമര്‍ശനമുയരുന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.കഴിഞ്ഞവര്‍ഷവും അമേരിക്കയില്‍ ക്ഷേത്രങ്ങള്‍ക്കു നേരേ അതിക്രമമുണ്ടായിരുന്നു. ലൗഡൗണ്‍ കൗണ്ടി, വിര്‍ജീനിയ, ജോര്‍ജിയ എന്നിവിടങ്ങളിലായിരുന്നു ആക്രമണം.
Leave a Reply