Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് സാധ്വി പ്രചി വീണ്ടും രംഗത്ത് . ഹിന്ദുക്കള്‍ ബോളിവുഡിലെ ഖാന്‍മാരുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് അവര്‍ പറഞ്ഞതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഖാന്‍മാരുടെ സിനിമകള്‍ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണമുന്നയിച്ചുകൊണ്ടാണ് ഇവരുടെ സിനിമകള്‍ ബഹിഷ്‍കരിക്കാന്‍ പ്രാചി ആഹ്വാനം നടത്തിയിരിക്കുന്നത്. ഡെറാഡൂണില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ഒരു പരിപാടിക്കിടെയാണ് ബിജെപി നേതാവ് ഈ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.ഖാന്‍മാരുടെ ചിത്രങ്ങളില്‍ നിന്നു നമ്മുടെ കുട്ടികള്‍ക്ക് നല്ലതൊന്നും ലഭിക്കില്ലെന്നുംഅവർ പറയുന്നു . കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരു ഇന്ത്യക്കാരിയെ വിവാഹം ചെയ്യണമെന്നും പ്രാചി ആവശ്യപ്പെട്ടു. നേരത്തേ, ഹിന്ദു സ്ത്രീകള്‍ നാലു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന അവരുടെ പ്രസ്താവനയും വന്‍ വിവാദമായിരുന്നു. ഒരു കുട്ടി അതിര്‍ത്തി സംരക്ഷിക്കാനും ഒരെണ്ണം സമൂഹത്തെ സേവിക്കാനും ഒരാളെ അത്മീയമേഖലയിലേക്കും ഒരാളെ വിശ്വ ഹിന്ദു പരിഷത്തിലേക്കും അയക്കാനുമാണ് നാലു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടത്. പ്രസ്താവന വിവാദമായതോടെ രാജ്യത്തിന് ഇത് ആവശ്യമായതിനാലാണ് ഇങ്ങനെ പറഞ്ഞതെന്ന് അവര്‍ തിരുത്തിയിരുന്നു.
–
–
Leave a Reply