Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചരിത്രത്തിലെ ആദ്യ അണുബോംബ് സ്ഫോടനം നടന്നിട്ട് ഇന്ന് 69 വർഷം തികയുന്നു.ജപ്പാനിലെ ഹിരോഷിമയിൽ 1945 ആഗസ്റ്റ് 6 നായിരുന്നു ലോകചരിത്രത്തെ തന്നെ മാറ്റിമറിച്ച അമേരിക്കയുടെ അണുബോംബ് സ്ഫോടനം നടന്നത്. നാല് വർഷത്തോളം നീണ്ടു നിന്ന യുദ്ധങ്ങൾക്ക് വിരാമമിട്ടത് അമേരിക്ക ഹിരോഷിമയിൽ അണുബോംബ് പ്രയോഗം നടത്തിയപ്പോഴാണ്. പ്രാദേശിക സമയം 8.15 നായിരുന്നു ആക്രമണം നടന്നത്. മൂന്ന് മീറ്റര്‍ നീളവും 4400 കിലോഗ്രാം ഭാരവുമുള്ള ലിറ്റില്‍ ബോയ് എന്ന ആറ്റംബോംബാണ് അമേരിക്ക ജപ്പാനിലെ ഹിരോഷിമക്ക് മേല്‍ അന്ന് വര്‍ഷിച്ചത്. ഈ ആക്രമണത്തിൽ ഒന്നര ലക്ഷത്തോളം പേർ കൊല്ലപ്പെട്ടു. 69 വർഷം മുമ്പ് നടത്തിയ ഈ ആക്രമണത്തിൻറെ ഫലം ഇപ്പോഴും ഹിരോഷിമയിലെ ജനങ്ങൾ അനുഭവിച്ചു വരികയാണ്. ഇപ്പോൾ ഇവിടെ ജനിക്കുന്ന കുട്ടികളിൽ ജനിതക വൈകല്യങ്ങളും അംഗവൈകല്യങ്ങളും ഉള്ളവർ ഏറെയാണ്.
Leave a Reply