Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:സ്വവര്‍ഗാനുരാഗം നിയമവിരുദ്ധവും കുറ്റകരവുമെന്ന് സുപ്രീംകോടതി. ഇതിന് അനുകൂലമായി നിലവിലുള്ള ഡല്‍ഹി ഹൈകോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്.ഇതുസംബന്ധിച്ച് ഇന്ത്യന്‍ശിക്ഷാ നിയമത്തിലെ 177 ാം വകുപ്പ് നിലനില്‍ക്കുന്നതാണെന്ന് വിധി പുറപ്പെടുവിച്ചുകൊണ്ട് കോടതി വ്യക്തമാക്കി. വിധിക്ക് നിയമപ്രാബല്യം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജി.എസ്. സിങ്‌വി, ജെ.എസ്. മുഖോപാധ്യായ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ചരിത്രപരമായ വിധി പ്രസ്താവിച്ചത്. പന്ത്രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന നിയമപോരാട്ടത്തിനാണ് ഇന്നത്തെ വിധിയോടെ അവസാനമാകുന്നത്.ഹൈക്കോടതി വിധി ചോദ്യംചെയ്ത് സമര്‍പ്പിച്ച 16 ഓളം ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് സ്വവര്‍ഗാനുരാഗം നിയമപരമായി തെറ്റ് തന്നെയെന്ന് കോടതി തീര്‍പ്പ് കല്‍പ്പിച്ചത്. വിവിധ മുസ്ലിം,ക്രിസ്ത്യന്‍ സംഘടനകളും ഡല്‍ഹി ഹൈക്കോടതിവിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതൊരു അസുഖമാണെന്നും ഇന്ത്യന്‍ സംസ്‌കാരത്തിന് ചേരുന്നതല്ല എന്ന ഇതിനെ എതിര്‍ക്കുന്നവരുടെ വാദം കോടതി ശരിവെക്കുകയായിരുന്നു.നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ഈ കേസില്‍ വ്യത്യസ്ത നിലപാടുകളുമായി സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിച്ചത് സുപ്രീംകോടതിയുടെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
Leave a Reply