Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 27, 2026 5:15 am

Menu

Published on August 2, 2017 at 12:03 pm

ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കേസ്; ജീന്‍പോള്‍ ലാലും ശ്രീനാഥ് ഭാസിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

honey-bee-2-case-jean-paul-lal-sreenath-bhasi-anticipatory-bail

കൊച്ചി: നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കേസില്‍ സംവിധായകന്‍ ജീന്‍പോള്‍ ലാലും നടന്‍ ശ്രീനാഥ് ഭാസിയുമടക്കം നാലു പേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

അപേക്ഷയില്‍ കോടതി പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പൊലീസ് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ മോശമായി പെരുമാറിയെന്നുമായിരുന്നു യുവനടിയുടെ പരാതി. 2016 നവംബര്‍ 16ന് ഹണിബീ ടുവിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം.

പരാതി ലഭിച്ചതിനു പിന്നാലെ ചിത്രത്തിന്റെ സെന്‍സര്‍കോപ്പി പരിശോധിച്ച പൊലീസ് നടിയുടെ ബോഡിഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. വഞ്ചനയ്ക്കും ലൈംഗികച്ചുവയോടെ സംസാരിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊച്ചി പനങ്ങാട് പൊലീസാണ് ജീന്‍പോളിനെതിരെ കേസെടുത്തത്.

ജീന്‍പോള്‍ ലാലിനെ കൂടാതെ നടന്‍ ശ്രീനാഥ് ഭാസി, അനൂപ്, അനിരുദ്ധ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. സിനിമയിലെ ടെക്നീഷ്യന്‍മാരാണ് അനൂപും അനിരുദ്ധും.

പരാതിക്കു പിന്നാലെ ഇവര്‍ക്കെതിരെ കേസെടുത്തതില്‍ വിശദീകരണവുമായി സംവിധായകന്‍ ലാല്‍ രംഗത്തെത്തിയിരുന്നു. പരാതിക്കാരി നനഞ്ഞയിടം കുഴിക്കുകയാണെന്നു ലാല്‍ മാധ്യമങ്ങളോടു പറഞ്ഞു. നടിയുടേത് അനാവശ്യ പരാതിയാണ്. സിനിമ കഴിഞ്ഞ് ഇത്രകാലം കഴിഞ്ഞു പരാതി നല്‍കിയതിനു കാരണം എന്തെന്ന് ആ നടിയോടു ചോദിക്കണമെന്നും ലാല്‍ പറഞ്ഞിരുന്നു. ഷൂട്ടിങ് പൂര്‍ത്തിയാക്കാതെ പോയ നടിയാണ് ഇവര്‍. ഇതിനുപിന്നില്‍ മറ്റാരെങ്കിലും ഉള്ളതായി കരുതുന്നില്ലെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News