Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശാസ്താംകോട്ട: ഒമ്പതംഗ മദ്യപസംഘം വീട്ടമ്മയെ പട്ടാപ്പകല്‍ വിവസ്ത്രയാക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വീട്ടമ്മയെയും തടസ്സംപിടിക്കാനെത്തിയ മക്കളെയും ഒരുമണിക്കൂറിലധികം ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത മുഖ്യപ്രതി കുന്നത്തൂര്‍ പടിഞ്ഞാറ് തൊളിക്കല്‍ രേഷ്മാലയത്തില്‍ വാവാച്ചന്‍ എന്നുവിളിക്കുന്ന ശ്യാംകുമാറി(24)നെ ആണ് അറസ്റ്റ് ചെയ്തതു. ബാക്കിയുള്ള എട്ട് പേര്‍ക്കായി പോലീസ് തിരച്ചില്‍ വ്യാപകമാക്കി.കുന്നത്തൂര്‍ തൊളിക്കലിനടുത്തുള്ള നാല്പതുകാരിയായ വീട്ടമ്മയ്ക്കാണ് മദ്യപസംഘത്തില്‍നിന്ന് ഈ കൊടും ക്രൂരത നേരിടേണ്ടി വന്നത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. വീട്ടമ്മയുടെ വീടിനടുത്തുള്ള റോഡില്‍ നിരന്തരം മദ്യപിക്കാനെത്തുന്ന സംഘത്തോട് മറ്റെവിടെങ്കിലും പോയി മദ്യപിച്ചുകൂടെ എന്ന് ചോദിച്ചതിനാണ് ഇവരെ ഈ വിധം ക്രൂരമായി ഉപദ്രവിച്ചത്. അഞ്ച് ബൈക്കുകളിലായെത്തിയ സംഘം മദ്യപിച്ച് എഴുന്നേറ്റയുടന്‍ ശ്യാംകുമാറിന്റെ നേതൃത്വത്തില്‍ വീട്ടമ്മയെ അടിച്ചുവീഴ്ത്തി. വിവസ്ത്രയാക്കിയശേഷം ഇരുകാലുകളിലും കയറിനിന്ന് മര്‍ദ്ദനം തുടര്‍ന്നു .അതോടെ ഇവര്‍ ബോധരഹിതയായി. 12 വയസ്സുള്ള ഇളയമകന്‍ സ്‌കൂളില്‍ നിന്നു വന്നപ്പോൾ അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ കുട്ടിയെ എടുത്തെറിയുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനിടെ തടസ്സംപിടിക്കാനെത്തിയ പ്ലസ്ടു വിദ്യാര്‍ഥിയായ മൂത്തമകനെ സംഘം മര്‍ദ്ദിക്കുകയും കണ്ണട തല്ലിപ്പൊട്ടിക്കുകയും ചെയ്തു. തുടർന്ന് വീട്ടമ്മയെ പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ഒരു കിലോമീറ്ററോളം ദൂരം ഈ വിധം വലിച്ചിഴച്ചു കൊണ്ടുപോയി. സംഭവമറിഞ്ഞ നാട്ടുകാര്‍ പലയിടത്തുനിന്നും ഓടിവരാന്‍ തുടങ്ങിയതോടെ ബോധരഹിതയായിക്കിടന്ന വീട്ടമ്മയെ അക്രമികള്‍ റോഡിലൂടെ വലിച്ചിഴച്ചു. കൂടുതല്‍പ്പേര്‍ എത്തുന്നതുകണ്ട സംഘം വീട്ടമ്മയെ ഉപേക്ഷിച്ച് ബൈക്കുകളില്‍ രക്ഷപ്പെട്ടു.നെഞ്ചത്തും കാലുകളിലും പുറത്തും സാരമായി പരിക്കേറ്റ വീട്ടമ്മയെ ഉടനെ ശാസ്താംകോട്ട താലൂക്ക് ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. കടമ്പനാട്ട് ഒരു കടയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ് അക്രമം നടക്കുമ്പോള്‍ സ്ഥലത്തില്ലായിരുന്നു. അറസ്റ്റിലായ ശ്യാംകുമാറിനൊപ്പം അജികുമാര്‍, ബോംബെ അജി, ഷിബിന്‍, രഘു എന്നിവരും കണ്ടാലറിയാവുന്ന മറ്റ് നാലുപേരും ഉണ്ടെന്ന് പോലീസിന് നല്‍കിയ മൊഴിയില്‍ വീട്ടമ്മ പറഞ്ഞിട്ടുണ്ട്. രാത്രിയില്‍ വീട്ടിലെത്തിയ ശ്യാംകുമാറിനെ ശാസ്താംകോട്ട സി.ഐ. മോഹന്‍ദാസ്, എസ്.ഐ. ബി.കെ.സുനില്‍കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം വളഞ്ഞുപിടിക്കുകയായിരുന്നു.
Leave a Reply