Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:40 am

Menu

Published on February 8, 2019 at 11:44 am

വിഘ്‌നേശ്വരനെ പ്രസാദിപ്പിയ്ക്കുവാന്‍ ചെയ്യേണ്ട വഴിപാട്..

how-pray-vinayaka-get-his-blessings

വിഘ്‌നേശ്വരനാണ് ഗണപതി. അതായത് വിഘ്‌നങ്ങള്‍ മാററുവാനുള്ള ദൈവം. എന്തു കാര്യത്തിനും ആദ്യം പ്രസാദിപ്പിയ്‌ക്കേണ്ടത് ഗണപതിയേയാണ്. ഗണപതി ഹവനത്തോടെയാണ് പല ശുഭ കാര്യങ്ങളും തുടങ്ങുക. ഗണപതിയ്ക്കു തേങ്ങയുടയ്ക്കുന്നതും ഇത്തരത്തിലെ ഒരു ചടങ്ങാണ്. ഗണപതിയെ പ്രസാദിപ്പിയ്ക്കുവാന്‍ ചെയ്യേണ്ട പല വഴിപാടുകളുമുണ്ട്. ഗണപതി ഹോമം, മോദക നിവേദ്യം, കറുക മാല, ഗണപതി സ്തുതികള്‍ എന്നിവയെല്ലാം ഇതില്‍ പെടുന്നു. ഇതുപോലെ ഒന്നാണ് ഗണപതിയ്ക്കു മുന്നില്‍ ഏത്തമിടുന്നത്. ഇത് ഗണപതിയെ പ്രീതിപ്പെടുത്തുവാന്‍ ഏറ്റവും അഭികാമ്യമായ ഒന്നാണെന്നാണ് വിശ്വാസം. ഗണപതിയെ പ്രസാദിപ്പിയ്ക്കാന്‍ വെറുതേ ഏത്തമിട്ടാല്‍ പോരാ, ഇതിലും ചില ചിട്ടകളുണ്ട്.

സാഷ്ടാംഗ നമസ്‌കാരം

സാഷ്ടാംഗ നമസ്‌കാരം എന്നതിനു തുല്യമാണ് ഗണപതിയ്ക്ക് ഏത്തമിടുക എന്നതു കൊണ്ടുദ്ദേശിയ്ക്കുന്നത്. നാം ഇതുവരെ ചെയ്ത എല്ലാ പാപകര്‍മങ്ങളും പരിഹാരം എന്ന രീതിയിലാണ് ഏത്തമിടലിനെ കാണേണ്ടതും. എന്നെത്തന്നെ അര്‍പ്പിയ്ക്കുന്നു എന്നൊരു രീതിയിലാണ് ഏത്തമിടേണ്ടതും. കാലുകള്‍ പിണച്ച് ഒരു കാലില്‍ നിന്ന് മറുകാലിന്റെ വിരലുകള്‍ മാത്രം ഭൂമിയില്‍ സ്പര്‍ശിച്ച് രണ്ടു വിരലുകള്‍, അതായത് ചൂണ്ടുവിരലും നടുവിരലും മാത്രം നിവര്‍ത്തി, ബാക്കി മൂന്നു വിരലുകള്‍ മടക്കി നിവര്‍ത്തിരിയിക്കുന്ന രണ്ടു വിരലുകള്‍ കൊണ്ട് ചെവിയില്‍ പിടിച്ച് മൂക്ക് നെഞ്ചോടു മുട്ടും വിധമാണ് ഏത്തമിടേണ്ടത്. മനസില്‍ പശ്ചാത്താപം, പാപരിഹാരം എന്ന ചിന്തയും വേണ്ടതാണ്. അല്ലാതെ വെറും ചടങ്ങായി ഏത്തമിടല്‍ അരുതെന്നര്‍ത്ഥം.

ഏത്തമിടുമ്പോള്‍ അതിന്റെ എണ്ണത്തിലും പ്രത്യേകതയുണ്ട്. കുറഞ്ഞത് മൂന്നു തവണ ഏത്തമിടണം എന്നാണ് പറയുക. 12 തവണ ഏത്തമിടുന്നത് വിവാഹം പെട്ടെന്നു നടക്കാന്‍ സഹായിക്കും. 21 തവണ ഏത്തമിടുന്നത് ജോലിയില്‍ ഉയര്‍ച്ചയും സമ്പല്‍സമൃദ്ധിയുമാണ് ഫലമായി പറയുന്നത്. രോഗസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി 41 തവണ ഏത്തമിടാം. മരണാസന്നരായവര്‍ക്കു വരെ മോചനം നല്‍കുന്ന ഒന്നാണ് 41 തവണ ഏത്തമിടുന്നത്. ആരോഗ്യം നേടാനും ഇതും സഹായിക്കും.

ഭഗവാന് കരിമ്പിന്‍ തുണ്ടു കൊണ്ട് ഗണപതി ഹവനം നടത്തുന്നതും അപ്പവും അവിലും ശര്‍ക്കരയും പഴവുമെല്ലാം നേദിയ്ക്കുന്നതും ഏറെ നല്ലതാണ്. ഏത്തമിടുമ്പോള്‍ കണ്ണു തുറന്നു വേണം, ഏത്തമിടാന്‍. ഏത്തമിടുമ്പോള്‍ മാത്രമല്ല, ഭഗവാനെ പ്രാര്‍ത്ഥിയ്ക്കുമ്പോഴും കണ്ണു തുറന്ന വേണം, പ്രാര്‍ത്ഥിയ്ക്കാന്‍. കണ്ണടച്ചു പ്രാര്‍ത്ഥിയ്ക്കുന്നത്, പ്രത്യേകിച്ചും ദൈവ വിഗ്രഹത്തിനു മുന്നില്‍ ശരിയായ രീതിയില്ല. ഇതു പലരും ചെയ്യുന്നതാണെങ്കിലും. ഗണപതിയുടെ കാര്യത്തിലും ഇതു തന്നെയാണ് വേണ്ടത്. കണ്ണു തുറന്നു പിടിച്ചു ഭഗവാനെ കാണുക.

Loading...

Leave a Reply

Your email address will not be published.

More News