Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:51 am

Menu

Published on February 20, 2019 at 10:00 am

വീട് നിർമ്മിക്കുമ്പോൾ ഗൃഹനാഥന് ദോഷം നൽകുന്ന തടസ്സങ്ങൾ ശ്രദ്ധിക്കുക..

how-to-affect-vastu-dosha-for-house-owner

ഒരു ഗൃഹത്തിന്റെ നാഥൻ എന്ന് പറയുന്നത് ആ ഗൃഹത്തിന്റെ എല്ലാമാണ്. പലപ്പോഴും നമ്മൾ ഏത് കാര്യത്തിന് തുടക്കം കുറിക്കുമ്പോഴും ഗൃഹനാഥന്റെ സമ്മതവും അനുഗ്രഹവും വാങ്ങിയിട്ടേ ചെയ്യുകയുള്ളൂ. അത്രക്കും പ്രാധാന്യം നമ്മൾ ഗൃഹനാഥന് നൽകുന്നു. നമ്മുടെ അച്ഛനോ അമ്മയോ മുതിർന്നവരോ ആരെങ്കിലും ആയിരിക്കും ഗൃഹനാഥൻമാർ. എന്നാൽ പലപ്പോഴും ഇവർക്ക് ദോഷം ചെയ്യുന്ന ചില തടസ്സങ്ങൾ ഉണ്ട്. ഇവ അറിയാതെയാണെങ്കിലും നമ്മൾ ചെയ്യുന്നത് പലപ്പോഴും ഗൃഹനാഥന് ദോഷങ്ങൾ ഉണ്ടാക്കുന്നു. പലപ്പോഴും ഇതിനെക്കുറിച്ച് കാര്യമായി അറിയാത്തതാണ് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികളാണ് നമ്മളിൽ പലരും അനുഭവിക്കുന്നത്.

വാസ്തു ശാസ്ത്രപ്രകാരം പല കാര്യങ്ങളും ശ്രദ്ധിച്ച് വേണം നമ്മൾ ഒരു വീട് നിർമ്മിക്കുന്നതിന്. ചിലപ്പോൾ ഇത് നോക്കാതിരിക്കുന്നത് ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികളും അപശകുനങ്ങളും ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. ഈശ്വരാധീനം കുറയുന്നതിനും ജീവിതത്തിൽ എപ്പോഴും മോശം അനുഭവങ്ങൾ നിറയുന്നതിനും ഇത് കാരണമാകുന്നുണ്ട്. പലപ്പോഴും നമ്മൾ കാണിക്കുന്ന ചെറിയ അശ്രദ്ധ മതി ജീവിതത്തിൽ കൂടുതൽ

പ്രശ്നങ്ങൾ ഉണ്ടാവുന്നതിന്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ചും പ്രാർത്ഥിച്ചും വേണം ജീവിതത്തിൽ എന്ത് പുതിയ സംരംഭത്തിനും തുടക്കം കുറിക്കുന്നതിന്. എന്നാൽ ഇത്തരം കാര്യങ്ങൾ അറിയാത്തത് പല വിധത്തിലുള്ള പ്രശ്നങ്ങളെ വിളിച്ച് വരുത്തുന്നതിന് തുല്യമാണ്. വാസ്തു പ്രകാരം ഗൃഹനാഥന് പ്രതിസന്ധി ഉണ്ടാക്കുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. അതിലുപരി വീട്ടിൽ സന്തോഷം നിറക്കുന്നതിനും ഇത്തരം കാര്യങ്ങളിൽ അൽപം ശ്രദ്ധിക്കാം…

പ്രധാനവാതിലിലെ തടസ്സം

പലപ്പോഴും പ്രധാന വാതിലിൽ പല വിധത്തിലുള്ള തടസ്സങ്ങൾ നമ്മള്‍ നേരിടുന്നുണ്ട്. ഇത് ഒരു കാണവശാലും നല്ലതല്ല. വീട്ടില്‍ താമസിക്കുന്ന വ്യക്തിക്ക് പലപ്പോഴും ദോഷം നൽകുന്നതായിരിക്കും ഇത്. അതിലുപരി ജീവിതത്തിൽ ഉയര്‍ച്ചയില്ലാത്ത അവസ്ഥയും നിങ്ങൾക്ക് നേരിടേണ്ടതായി വരുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ഗൃഹനാഥന് ദോഷങ്ങൾ വരുത്തുന്നതായിരിക്കും. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം കാര്യങ്ങൾ ചെയ്യുന്നതിന്.അല്ലെങ്കിൽ അത് വീട്ടിലെ സന്തോഷത്തെ പൂർണമായും ഇല്ലാതാക്കുന്നതിന് കാരണമാകുന്നു.

വാതിലിനു നേരെ ഗോവണി

വീട്ടിലെ സന്തോഷം നിലനിർത്തുന്നതിന് ഇക്കാര്യവും അൽപം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് പ്രതിസന്ധികൾ സൃഷ്‌ടിക്കും. വാതിലിന് നേരെ ഗോവണിക്കാലുകൾ വരുന്നതും ദോഷം വരുത്തുന്ന ഒന്നാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് ജീവിതത്തിൽ വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഈ അവസ്ഥകളിൽ അൽപം ശ്രദ്ധിക്കണം. ഗൃഹനാഥന് ദോഷം ചെയ്യുന്ന ഒന്നാണ് ഇത്. വാസ്തു ശാസ്ത്ര പ്രകാരം വാതിലിനു നേരെ ഗോവണി പാടുകയില്ല. ഇത് ദോഷം വരുത്തി വെക്കുന്നു.

വാതിലും ജനലും നേർക്കു നേർ

വാതിലും ജനലും നേർക്ക് നേർ ആണെങ്കിലും അൽപം ശ്രദ്ധിക്കണം. കാരണം ഇതും ഗൃഹനാഥന് ദോഷം നൽകുന്നതാണ്. ഗൃഹനാഥന് മാത്രമല്ല പലപ്പോഴും വീട്ടിൽ താമസിക്കുന്നവർക്കും ഇത് ദോഷം ചെയ്യുന്നതാണ്. ജീവിതത്തിൽ നിന്നും സന്തോഷത്തെ ഇല്ലാതാക്കുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നു. ജീവിതത്തിൽ ഏത് കാര്യത്തിനും തടസ്സം നേരിടുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം ചെറിയ കാര്യങ്ങൾ വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. അല്ലെങ്കില്‍ അത് പ്രതിസന്ധികൾ ഉണ്ടാക്കുന്നു.

തുളസിത്തറയും മുല്ലത്തറയും

തുളസിത്തറയും മുല്ലത്തറയും അടുത്തടുത്ത് വേണ്ട. ഇതും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. കാരണം ഇത് ഗൃഹനാഥന് ദാരിദ്ര്യം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല ജീവിതത്തിൽ ഏറ്റവും അധികം പ്രതിസന്ധികൾ സൃഷ്ടിക്കുന്നതിലേക്ക് ഇത് നിങ്ങളെ എത്തിക്കും എന്നാണ് വാസ്തു പറയുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം കാര്യങ്ങൾ ചെയ്യുന്നതിന്.

പ്രധാന വാതിലിന് മുന്നിൽ തന്നെയായി നിങ്ങളുടെ കിണറെങ്കിൽ അത് അൽപം പ്രതിസന്ധികൾ സൃഷ്‌ടിക്കുന്നതാണ്. കാരണം ഇത് പലപ്പോഴും പല വിധത്തിൽ നിങ്ങളിലെ ദാരിദ്ര്യത്തെ വർദ്ധിപ്പിക്കുന്നു. ഗൃഹനാഥന് ദോഷം വരുത്തി വെക്കുന്ന അവസ്ഥയിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നത്. അതിലൂടെ തന്നെ പല വിധത്തിലാണ് നിങ്ങളിലെ ദുഖത്തിന് ഇത് കാരണമാകുന്നത്. അതുകൊണ്ട് വീട്ടുമുറ്റത്തെ കിണർ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഗേറ്റും പ്രധാന വാതിലും

പ്രധാന വാതിലിന് നേരെയാണ് നിങ്ങളുടെ ഗേറ്റ് എങ്കിൽ അതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അത് നിങ്ങളുടെ ജീവിതത്തിൽ എന്തിനും ഏതിനും തടസ്സം സൃഷ്ടിക്കുന്നു. ജീവിതത്തിൽ ഏതെങ്കിലും വിധത്തിലുള്ള പ്രതിബന്ധങ്ങൾ പ്രധാന വാതിലിനു നേരെയുള്ള ഗേറ്റ് സൃഷ്ടിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News