Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 3:57 am

Menu

Published on July 27, 2019 at 2:13 pm

മംഗല്യം വൈകുന്നതാണോ നിങ്ങളെ അലട്ടുന്നത്?? എങ്കിൽ പ്രതിവിധി ഇതാ..

how-to-find-best-life-partner

പെൺമക്കളുടെ രക്ഷാ കർത്താക്കൾക്ക് ഏറ്റവും സന്തോഷം നൽകുന്ന കാര്യമാണ് മകൾക്ക് അനുരൂപനായ വരനെ ലഭിക്കുക എന്നത്. അതിനുവേണ്ടി ധാരാളം നേർച്ചകളും വഴിപാടുകളും അവർ നടത്തുന്നു. പലരുടെയും വിവാഹം സമയത്തു തന്നെ നടക്കുന്നു എന്നാൽ ചിലരുടേത് നീണ്ടു പോകുന്നു. എന്താണ് ഇതിന് കാരണം?

ചൊവ്വാദോഷമാകും കാരണം എന്ന് പലരും കരുതും. ചൊവ്വ അനുകൂലമായി നിൽക്കുന്നവരുടെയും ജാതകത്തില്‍ വലിയ ദോഷങ്ങളില്ലാത്തവരുടെ പോലും വിവാഹം നീണ്ടു പോകാറുണ്ട്. ഒരുപക്ഷേ ഒരു നേർച്ചയോ വഴിപാടോ മുടങ്ങി പോയതാകും കാരണം. അത് ഓർത്ത് നടത്തിയാൽ മാത്രം മതി.

കല്ല്യാണം പെട്ടെന്ന് നടക്കാനായി മലപ്പുറം ജില്ലയിലെ തിരുമാന്ധാംകുന്നിലെ മംഗല്യപൂജ വഴിപാട് നടത്തിയാൽ മതി. കല്ല്യാണം പെട്ടെന്ന് നടക്കാനായി ചെയ്യുന്ന ഹോമമാണ് ബാണേശി ഹോമം. എറണാകുളം ജില്ലയിലെ കലൂർ പാവക്കുളം ശിവക്ഷേത്രത്തിൽ ഇത് എല്ലാ ദിവസവും രാവിലെ നടക്കുന്നു.

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത് തിരുവഞ്ചിക്കുളം ക്ഷേത്രത്തിലും പൗർണ്ണമി നാളിൽ മംഗല്യപൂജ വിശേഷമാണ്. എറണാകുളത്തെ തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നടതുറപ്പിന് പട്ടും താലിയും നടക്കു വച്ചാലും വിവാഹം പെട്ടെന്ന് നടക്കും. ചൊവ്വാദോഷമുള്ളവർ ഭദ്രകാളി ക്ഷേത്രത്തിലോ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലോ ദർശനം നടത്തുകയും വഴിപാടുകൾ നടത്തുകയും ചെയ്താൽ പരിഹാരം ആകും. സ്വയംവര അർച്ചന, തിങ്കളാഴ്ച വ്രതം എന്നിവ ഒക്കെ സാധാരണ ചെയ്യുന്ന കാര്യങ്ങളാണ്. സ്വയംവരയന്ത്രം ധരിക്കുന്നതും നല്ലതാണ്.

രത്നധാരണവും ജാതകദോഷത്തിന് പരിഹാരമാണ്. വജ്രം ധരിക്കുന്നത് സാധാരണയായി പെട്ടെന്ന് വിവാഹം നടക്കാൻ സഹായകരമാണ്. എന്നാൽ അത് ധരിക്കാമോ, എത്ര കാലം ധരിക്കാം? എന്നിങ്ങനെയുള്ള കാര്യങ്ങൾ രത്നശാസ്ത്രമറിയുന്ന ജ്യോത്സ്യരോട് ഉപദേശം തേടിയിട്ടാവുന്നത് നന്ന്. പലതും ചെയ്തിട്ടും വിവാഹം നടക്കുന്നില്ലെങ്കില്‍ മാത്രമല്ല എന്തെങ്കിലും തടസ്സമുണ്ടോ? സമയമായോ? എന്നൊക്കെ മനസ്സിലാക്കാനും ജ്യോത്സ്യരുടെ ഉപദേശം തേടുന്നത് നന്ന്.

Loading...

Leave a Reply

Your email address will not be published.

More News