Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 3:40 am

Menu

Published on April 18, 2017 at 3:21 pm

വീട്ടിൽ പൂജാമുറി ഉള്ളവർ ഇതറിഞ്ഞിരിക്കണം….!!

how-to-know-the-right-direction-of-pooja-room

ഹിന്ദു വിശ്വാസപ്രകാരം മിക്ക വീടുകളിലും പൂജാമുറി സർവ്വസാധാരണമാണ്. എന്നാൽ പലർക്കും എത്ര വിഗ്രഹങ്ങള്‍ പൂജാമുറിയില്‍ വയ്ക്കാം, എങ്ങനെ ആരാധിക്കണം എന്നതിനെ കുറിച്ച് ഒരു അറിവും ഇല്ല. വീട്ടിലെ പൂജാമുറിയും ക്ഷേത്രം പോലെ പരിശുദ്ധമായിരിക്കണമെന്നാണ് ശാസ്ത്രം. പൂജാമുറിയിലെ ഫോട്ടോകളും ബിംബങ്ങളും ക്ഷേത്രത്തിലെ ഈശ്വര വിഗ്രഹം പോലെ തന്നെയാണ്. എന്നാൽ എല്ലാവര്‍ക്കും അത്ര ചിട്ടയോടെ വീട്ടിലെ പൂജാമുറി പരിപാലിക്കാൻ കഴിയണമെന്നില്ല. എങ്കിലും ചില കാര്യങ്ങൾ വീട്ടിൽ പൂജാമുറിയുള്ളവർ അറിഞ്ഞിരിക്കണം.



പൂജാമുറി എപ്പോഴും കിഴക്കോട്ട് അഭിമുഖമായിരിക്കേണ്ടതാണ്. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം കിടപ്പുമുറിയോട് ചേര്‍ന്നോ ബാത്ത്റൂമിനോട് ചേര്‍ന്നോ ഒരിക്കലും പൂജാമുറി നിര്‍മ്മിക്കാന്‍ പാടുള്ളതല്ല. താന്ത്രിക വിധിപ്രകാരമുള്ള വിഗ്രഹങ്ങള്‍ വെച്ച് പൂജാമുറിയിൽ ആരാധന പാടില്ല. ഇത് ഗുണത്തേക്കാളേറെ ദോഷം ഉണ്ടാക്കും. പൂജാമുറി ഒരിക്കലും ലോക്ക് ചെയ്യാൻ പാടില്ല. കാരണം പൂജാമുറിയിൽ നിന്നും പ്രവഹിക്കുന്ന എനര്‍ജി വീട്ടില്‍ മൊത്തം വ്യാപിക്കുന്നതിന് ഇത് തടസ്സം ചെയ്യും. ദിവസത്തിൽ രണ്ട് നേരം പൂജാമുറിയും വിഗ്രഹങ്ങളും പരിസരവും വൃത്തിയാക്കിയിരിക്കണം.



ചെരുപ്പ് സൂക്ഷിക്കുന്ന ഇടങ്ങളില്‍ പൂജാമുറി പാടില്ല. അതുപോലെ ഒരേ ദൈവത്തിന്റെ വിവിധ രൂപത്തിലുള്ള വിഗ്രഹങ്ങള്‍ പൂജാമുറിയില്‍ സൂക്ഷിക്കാന്‍ പാടില്ല. എപ്പോഴും പൂജാമുറിയിൽ നിലവിളക്ക് കത്തിച്ചു വെയ്ക്കുന്നത് നല്ലതാണ്. എന്നാൽ ഇവിടെ തൂക്കുവിളക്കുകള്‍ ഒരിക്കലും കത്തിയ്ക്കുവാന്‍ പാടില്ല. പലയാളുകളും സ്റ്റെയര്‍കേസിനു താഴെ പൂജാറൂം പണിയുന്നത് കാണാം. എന്നാൽ ഇത് ഒരിക്കലും പാടില്ലാത്ത കാര്യമാണ്. പോസിറ്റീവ് എനര്‍ജി കൂടുതല്‍ പ്രവഹിക്കാന്‍ പൂജാമുറി എപ്പോഴും പിരമിഡ് ഷേപ്പിൽ പണിയുന്നതാണ് നല്ലത്. പൂജാമുറിയുടെ വാതില്‍ രണ്ട് പാളികളായിരിക്കുന്നതാണ് ഉത്തമം.



പലരും മരിച്ച കാരണവന്‍മാരുടെ ഫോട്ടോകൾ പൂജാമുറിയിൽ വെക്കാറുണ്ട്. ഇത് ദോഷമുണ്ടാക്കുന്നതാണ്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്‍മാരാണ് ഏറ്റവും വലിയ ശക്തികള്‍. അതിനാൽ ഇവരുടെ വിഗ്രഹങ്ങള്‍ പൂജാമുറിയില്‍ ആരാധിക്കേണ്ടത് അത്യാവശ്യമാണ്. പൂജാമുറിയില്‍ വിഗ്രഹങ്ങളും ചിത്രങ്ങളും വടക്ക് കിഴക്ക് ഭാഗത്തായിരിക്കണം വെക്കേണ്ടത്. ഹനുമാന്‍സ്വാമിയുടേയും അയ്യപ്പസ്വാമിയുടേയും ചിത്രങ്ങള്‍ പൂജാമുറിയിലല്ലാതെ വീടിന്റെ മറ്റു സ്ഥലങ്ങളിലൊന്നും വെയ്ക്കാൻ പാടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News