Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈന്ദവ ആരാധനയിലെ ഒഴിവാക്കാനാകാത്ത കാര്യമാണ് ക്ഷേത്ര ദര്‍ശനം. ഈശ്വര ആരാധന എന്നത് മനസിനും ശരീരത്തിനും ഉണര്‍വ് പകരുന്ന ഒന്നാണ്. എന്നാല്‍ ഈശ്വര ആരാധനയ്ക്ക് പല രീതികളുണ്ട്. ഇവ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഈശ്വരനെ ആരാധിക്കുന്നതിനു മുന്‍പ് സ്വയം ഈശ്വരനാകണം എന്നാണ് വിശ്വാസം. ക്ഷേത്രാരാധനയ്ക്കിടെ തികഞ്ഞ മാനസിക അച്ചടക്കം പാലിക്കേണ്ടതു നിര്‍ബന്ധമാണ്. ഈശ്വരനില്‍ മനസ്സ് അര്‍പ്പിച്ച് അതില്‍ ലയിച്ചുവേണം ആരാധനകള്‍ നടത്തേണ്ടത്.
‘ശിവോഹം’ (ഞാന്‍ ശിവനാണ്) എന്ന സങ്കല്‍പത്തോടെയാണു ശിവനെ ആരാധിക്കേണ്ടത്. അയ്യപ്പനെ ആരാധിക്കാന്‍ പോകുന്നത് ‘അയ്യപ്പന്‍’ ആയിട്ടാണ്. ദൈവത്തെ ആരാധിക്കാന്‍ സ്വയം അര്‍ഹനാകുക എന്ന ആചാരത്തിന്റെ ഭാഗമാണ് ഇക്കാര്യങ്ങള്‍. മാനുഷികമായ ചാപല്യങ്ങളില്‍ നിന്നു വിട്ട് ദൈവികമായ മാനസികാവസ്ഥയിലാണ് ഈശ്വരനെ ആരാധിക്കേണ്ടത് എന്നാണ് ഈ സങ്കല്‍പത്തിന്റെ സാരം.
ഏതു പൂജാകര്‍മങ്ങളിലും ആദ്യം ചെയ്യേണ്ടത് ആത്മപൂജയാണ്. ദേവനെ അല്ലെങ്കില്‍ ദേവിയെ പൂജിക്കാന്‍ അവനവനെ അര്‍ഹനാക്കുന്നതാണ് ആത്മപൂജ എന്ന ആചാരം. ആത്മപൂജയിലൂടെ സ്വയം ദേവതുല്യത നേടിയതിനുശേഷം മാത്രമേ പൂജാകര്‍മങ്ങള്‍ ആരംഭിക്കാവൂ എന്നാണ് വിശ്വാസം.
വിവിധ ക്ഷേത്രങ്ങളില്‍ മൂര്‍ത്തിക്കൊപ്പം അവിടത്തെ കൊടിമരത്തെയും തൊഴുന്നത് കാണാം. രാജകൊട്ടാരത്തില്‍ പ്രവേശിക്കുമ്പോള്‍ കൊടികൂറ കണ്ട് വണങ്ങുന്ന പോലെ ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ കൊടിമരത്തെ തൊഴുന്നത്. കാരണം അഷ്ടദിഗ്പാലകരും ക്ഷേത്രദേവതയുടെ പാദവും കൊടിമരച്ചുവട്ടിലാണ്. ക്ഷേത്രദേവതയ്ക്ക് ഗ്രാമാധിപന്റെ സ്ഥാനമാണ് ഉള്ളതെന്ന് ഓര്‍ക്കുക.
മുകളില്‍ വന്നിരിക്കുന്നത് ക്ഷേത്രദേവതയുടെ വാഹനത്തേയും ക്ഷേത്ര ദേവതയും ആകാശത്തിലുള്ള നക്ഷത്രങ്ങളെയും നവഗ്രഹത്തെയും ഉദ്ദേശിച്ചാണ്. ഇങ്ങനെ തൊഴുത് കൊടിമരത്തില്‍ ഒരു പ്രദക്ഷിണം എടുത്ത ശേഷമാണ് ദേവനെ വന്ദിക്കേണ്ടത്. കൊടിമരച്ചുവട്ടില്‍ മാത്രമെ നമസ്‌കരിക്കാന്‍ പാടുള്ളൂ എന്നുമാണ് വിശ്വാസം.
Leave a Reply