Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കഴിഞ്ഞ കുറേക്കാലമായി ബോളിവുഡ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിവാദവിഷയമാണ് ഹൃതിക് റോഷന്‍-കങ്കണ പ്രണയ വിവാദം. ഹൃതിക്കിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കങ്കണ രംഗത്തെത്തുകയായിരുന്നു. തന്റെ കഴിഞ്ഞ ചിത്രമായ സിമ്രാന്റെ പ്രചാരണപരിപാടികള്‍ക്കിടയില്‍ പോലും കങ്കണ ഈ വിഷയം വിട്ടില്ല.
കഴിഞ്ഞ ദിവസം കങ്കണയുടെ സഹോദരിയും ഹൃതിക്കിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ മുന്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുകയായിരുന്ന ഹൃത്വിക്ക് അവസാനം ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. വികാരധീനനായി വലിയൊരു കുറിപ്പോട് കൂടിയാണ് ഈ സംഭവത്തില്‍ ഹൃത്വിക്കിന്റെ പ്രതികരണം.
അര്‍ഥശൂന്യമായ കാര്യങ്ങളെ നമ്മളില്‍ നിന്ന് മാറ്റിനിര്‍ത്താനള്ള ഏറ്റവും നല്ല വഴി ഇത്തരം കാര്യങ്ങളെ തീര്‍ത്തും കണ്ടില്ലെന്നു നടിച്ച് അതിനോട് പ്രതികരിക്കാന്‍ പോകാതെ നമ്മുടെ അന്തസിനനുസരിച്ച് നിലനില്‍ക്കുക എന്നതാണെന്ന് ഹൃത്വിക്ക് പറയുന്നു.
കഴിഞ്ഞ കുറേ നാളുകളായി എന്റെ ജീവിതത്തിലേക്ക് കുറേ ചോദ്യങ്ങളുയര്‍ത്തിവിടുന്ന ആ സ്ത്രീയെ താന്‍ കണ്ടിട്ടേയില്ല എന്നതാണ് സത്യം. അതായത് ഞങ്ങള്‍ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. പക്ഷേ സ്വകാര്യമായൊരു കൂടിക്കാഴ്ച ഒരിക്കലും ഉണ്ടായിട്ടേയില്ല. അതാണ് സത്യം. അതായത് മാധ്യമങ്ങളും ആ സ്ത്രീയും ആരോപിക്കുന്ന തരത്തിലൊരു കൂടിക്കാഴ്ച നടന്നിട്ടില്ല, ഹൃത്വിക്ക് വിശദമാക്കുന്നു.
തനിക്കു മേല്‍ ആരോപിക്കപ്പെടുന്ന പ്രണയബന്ധത്തിന് ഏഴു വര്‍ഷത്തെ ദൈര്‍ഘ്യമുണ്ട്. ഉന്നതരായ രണ്ട് സെലിബ്രിറ്റികള്‍ തമ്മിലുള്ള ആ ബന്ധം ഒരു അടയാളവും അവശേഷിപ്പിക്കാതെയാണ് കടന്നുപോയിരിക്കുന്നത്. ഒരു തെളിവുമില്ലാതെ, പാപ്പരാസികള്‍ക്കു പോലും ഒരു ഫോട്ടോ കിട്ടാതെ ഒരു സാക്ഷികളുമില്ലാതെ ഇത്രയ്ക്ക് അടുപ്പമുള്ളവര്‍ തമ്മില്‍ അത്തരത്തിലൊരു സെല്‍ഫി പോലും എടുത്തിട്ടില്ലെന്നും ഹൃത്വിക്ക് ചൂണ്ടിക്കാട്ടി.
2014ല്‍ പാരിസില്‍ വച്ചാണ് ഇക്കാര്യം സംഭവിച്ചതെന്നും ആരോപിക്കപ്പെടുന്നു. 2014 ജനുവരിയില്‍ താന്‍ ഇന്ത്യയ്ക്ക് പുറത്ത് പോയിട്ടില്ലെന്ന് തന്റെ പാസ്‌പോര്‍ട്ട് വിശദമായി നോക്കിയാല്‍ കാണാമെന്നും ഹൃത്വിക്ക് ചൂണ്ടിക്കാട്ടി. ഈ പറയുന്ന രഹസ്യമായ വിവാഹനിശ്ചയം നടന്നത് പാരിസില്‍ ഇതേസമയത്താണെന്നാണ് അവര്‍ പറയുന്നത്.
ഈ ബന്ധത്തില്‍ ഇവര്‍ കൊണ്ടുവന്ന ഏക തെളിവ് ഫോട്ടോഷോപ്പ് ചെയ്‌തൊരു ചിത്രം മാത്രമാണ്. ആ ചിത്രം പുറത്തുവന്ന് അപ്പോള്‍ തന്നെ അത് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. തന്റെ മുന്‍ഭാര്യ തന്നെ അത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നുവെന്നും ഹൃത്വിക്ക് കുറിച്ചു.
Leave a Reply