Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:51 am

Menu

Published on June 29, 2016 at 1:04 pm

തുര്‍ക്കി ഭീകരാക്രമണത്തില്‍ നിന്ന് ഹൃത്വിക് റോഷനും മക്കളും രക്ഷപ്പെട്ടത്

hrithik-roshan-was-at-istanbul-airport-hours-before-attack-tweets-he-is-safe

തുര്‍ക്കിയിലെ ഇസ്താംബുള്‍ അറ്റാതുര്‍ക് വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനത്തില്‍ നിന്ന് നടന്‍ ഹൃത്വിക് റോഷനും മക്കളും രക്ഷപ്പെട്ടത് തലനാരിഴക്ക് .ഇസ്താംബൂളിലെ അറ്റാതുര്‍ക് വിമാനത്താവളത്തില്‍ നിന്നും ഹൃത്വിക് പുറത്തിറങ്ങി മണിയ്ക്കൂറുകള്‍ക്കകമായിരുന്നു സ്‌ഫോടനം. വിമാനത്താവളത്തിലെത്തിയ രണ്ടംഗ ചാവേര്‍ സംഘം പൊട്ടിത്തെറിയ്ക്കുകയായിരുന്നു. അവധിക്കാലം ചെലവഴിയ്ക്കുന്നതിന്റെ ഭാഗമായി സ്‌പെയിനും ആഫ്രിക്കയും സന്ദര്‍ശിച്ച് തിരിച്ച് വരികയായിരുന്നു ഹൃത്വിക്കും മക്കളുും. മൂവരും ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങി മണിയ്ക്കൂറുകള്‍ക്കകമാണ് സ്‌ഫോടനം ഉണ്ടായത്.മൂന്ന് ചാവേര്‍ സ്‌ഫോടനങ്ങളാണ് വിമാനത്താവളത്തില്‍ നടന്നത്. വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ടെര്‍മിനലിലെത്തിയ ചാവേറുകള്‍ വെടിയുതിര്‍ത്ത ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സുരക്ഷാ പരിശോധനയ്ക്കു തൊട്ടു മുന്‍പാണ് രണ്ട് മനുഷ്യബോംബുകള്‍ പൊട്ടിത്തെറിച്ചത്.

ആക്രമണം നടത്താനെത്തിയ ചാവേറുകളെ തടയാന്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും ഇവര്‍ സ്വയം പൊട്ടിത്തെറിച്ചിരുന്നു. സംഭവത്തിന് പിന്നില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരാണെന്നാണ് സൂചന. എന്നാല്‍ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News