Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : തലച്ചോറില്‍ രക്തം കട്ടപിടിച്ച ഹൃതിക് റോഷന്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്. കൃത്യസമയത്ത് കണ്ടെത്തിതും ഉചിതമായ സമയത്ത് ശസ്ത്രക്രിയ നടത്തിയതുമൊക്കെയാണ് അദ്ദേഹത്തെ രക്ഷിച്ചതെന്ന് ബോളിവുഡ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇന്നലെയാണ് ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയ വിജയകരമായിരുന്നു. അപകടനില തരണം ചെയ്ത അദ്ദേഹത്തിന് രണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാമെന്ന് പിതാവ് രാകേഷ് റോഷന്‍ അറിയിച്ചു. ശസ്ത്രക്രിയ 50 മിനുറ്റോളം നീണ്ടുനിന്നു.. ഭാര്യ അടക്കമുള്ള കുടുംബാംഗങ്ങള്‍ ആശുപത്രിയിലുണ്ടായിരുന്നു.
Leave a Reply