Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിവാദവിഷയമായിരുന്നു ഹൃതിക് റോഷനും കങ്കണയും തമ്മിലുള്ള ബന്ധം. ഹൃത്വിക്കിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പലപ്പോഴും കങ്കണ രംഗത്തെത്തിയിരുന്നു. എന്നാല്‍ അപ്പോഴൊന്നും ഈ വിഷയത്തില്‍ പ്രതികരിക്കാതിരുന്ന
മൗനം പാലിക്കുകയായിരുന്നു ഹൃതിക് ചെയ്തത്. എന്നാല്‍ ഒടുവില്‍ ഈ വിഷയത്തില്‍ ഹൃതിക് റോഷന്‍ തന്നെ നേരിട്ട് രംഗത്തെത്തി. കങ്കണയെ ആദ്യം കാണുന്നത് 2008 ലാണെന്നും അടുത്ത സുഹൃത്തുക്കളൊന്നുമായിരുന്നില്ല തങ്ങളെന്നും ഹൃത്വിക് പറഞ്ഞു.
കങ്കണയ്ക്കു സ്വന്തം പ്രഫഷനോടു വല്ലാത്ത ആത്മാര്‍ത്ഥതയായിരുന്നു. ആ അര്‍പ്പണമനോഭാവം കാണുമ്പോള്‍ അഭിമാനം തോന്നിയിട്ടുണ്ടെന്നും നേരിട്ട് അഭിനന്ദിച്ചിട്ടുമുണ്ടെന്നും ഹൃത്വിക് കൂട്ടിച്ചേര്‍ത്തു.
ഒരിക്കല്‍ ജോര്‍ദാനില്‍ വച്ച് ഒരു പാര്‍ട്ടി നടന്നു. നിരവധി പേര്‍ പങ്കെടുത്തു. പാര്‍ട്ടിയ്ക്കിടെ കങ്കണ തന്നോടു കുറച്ചു സംസാരിക്കാനുണ്ടെന്നു പറഞ്ഞു. രാവിലെ സംസാരിക്കാമെന്നു പറഞ്ഞ് താന്‍ സ്വന്തം മുറിയിലെത്തി. അപ്പോള്‍ വാതിലില്‍ ആരോ ശക്തമായി മുട്ടുന്നതു കേട്ടു. കങ്കണയായിരുന്നു പുറത്ത്. മദ്യപിച്ച് ലക്ക് കെട്ട നിലയിലായിരുന്നു അവര്‍. ഉടന്‍ തന്നെ അവരുടെ സഹോദരിയെ വിളിച്ചു വരുത്തി. സഹോദരി രംഗോലി തന്നോടു ക്ഷമ ചോദിച്ചു. താന്‍ അതു വലിയ കാര്യമായി എടുത്തില്ല, ഹൃത്വിക് വെളിപ്പെടുത്തി.
കങ്കണ തനിക്കയച്ച ഇ-മെയിലുകളെക്കുറിച്ചുള്ള സത്യാവസ്ഥയും ഹൃതിക് വിശദീകരിച്ചു. താന്‍ മാക്ബുക്ക് പ്രോ ആണ് ഉപയോഗിച്ചിരുന്നത്. ഇതില്‍ ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് അവരെ ബ്ലോക്ക് ചെയ്യാതിരുന്നത്. അവരെ സ്പാം ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയാണുണ്ടായത്. നാലായിരത്തോളം മെയിലുകള്‍ അവര്‍ അയച്ചിരുന്നു. അന്‍പതെണ്ണമേ താന്‍ വായിച്ചിട്ടുണ്ടാകൂവെന്നും ഹൃത്വിക് പറയുന്നു.
കൂടാതെ കങ്കണയുമായുള്ള ബന്ധമാണ് മുന്‍ ഭാര്യ സുസൈനുമായി പിരിയാനുള്ള കാരണമെന്ന ആരോപണവും ഹൃത്വിക് തള്ളി. ഹൃതിക്കും കങ്കണയും ഒന്നിച്ച് അഭിനയിച്ച കൃഷ് 3യുടെ ചിത്രീകരണ സമയത്താണ് ഇരുവരും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ച് വാര്‍ത്ത വരുന്നത്. കൃഷ് 3 റിലീസ് ആയ ഉടന്‍ സുസൈനും ഹൃതിക്കും വിവാഹമോചിതരാകുന്നുവെന്ന് വെളിപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ തികച്ചും വാസ്തവവിരുദ്ധമാണെന്നായിരുന്നു ഹൃതിക്കിന്റെ മറുപടി. കങ്കണയെച്ചൊല്ലി ഒരുതവണ പോലും താനും സുസൈനും കലഹിച്ചിട്ടില്ലെന്ന് ഹൃതിക്ക് വ്യക്തമാക്കുന്നു.
Leave a Reply