Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പശ്ചിമേഷ്യയില്‍ സിറിയയ്‌ക്കെതിരെ മിസൈല്‍ ആക്രമണം നടന്നെന്ന വാര്‍ത്തകൽ ഇന്ത്യന്‍ വിപണിയെ താഴേക്ക് കുതിപ്പിച്ചു. ചൊവ്വാഴ്ച രൂപ ഡോളറിനെതിരെ 67.63ല്‍ അവസാനിച്ചു.
ബി എസ് എ 651 പോയന്റ് താഴ്ന്നു .നിഫ്റ്റിയാകട്ടെ 209 പോയന്റ് താഴ്ന്ന് 5341-ലെത്തി. ബാങ്ക്, റിയല്‍ എസ്റ്റേറ്റ്, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികള്‍ക്കാണ് ചൊവ്വാഴ്ച്ച കനത്ത വിലത്തകര്‍ച്ച നേരിട്ടത്. റിലയന്‍സ് ഇഡസ്ട്രീസ്, ഐ.ടി.സി എന്നിവയാണ് ഏറ്റവും അധികം നഷ്ടം നേരിട്ട മുന്‍നിര ഓഹരികള്‍. റിലയന്‍സിന് 6.07 ശതമാനവും ഐ.ടി.സിക്ക് 5.37 ശതമാനവും തകര്‍ച്ച നേരിട്ടു. 30 സെന്‍സെക്സ് ഓഹരികളില്‍ 28ഉം ഇന്നലെ നഷ്ടത്തിലാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. ഹീറോ മോട്ടോര്‍കോര്‍പ്പ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച്.ഡി.എഫ്.സി, എല്‍ ആന്‍റ് ടി എന്നിവായാണ് കാര്യമായ തകര്‍ച്ച നേരിട്ട മറ്റ് മുന്‍നിര ഓഹരികള്‍.
Leave a Reply