Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:36 am

Menu

Published on April 14, 2014 at 11:51 am

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഗ്രൗണ്ടില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിച്ച നിലയില്‍

human-deady-body-found-on-open-ground-in-medical-college

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ മൃതദേഹങ്ങള്‍ ചാക്കില്‍കെട്ടിയ നിലയിൽ കണ്ടെത്തി .മെഡിക്കല്‍ കോളെജ് ഗസ്റ്റ് ഹൗസിന് പുറകില്‍ റീജനല്‍ കെമിക്കല്‍ ലബോറട്ടറിക്കു സമീപം അനാട്ടമി വിഭാഗത്തിനായി നല്‍കിയ ശ്മശാനത്തിലാണ് ചാക്കിലാക്കി മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി സ്പിരിറ്റിലിട്ട് സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ആവശ്യത്തിനു ശേഷം ചാക്കില്‍ക്കെട്ടിക്കൊണ്ടുവന്ന് ഈ പറമ്പിലെ മാലിന്യങ്ങള്‍ക്കൊപ്പം ഉപക്ഷേിച്ചിരിക്കുകയാണ്. ഉപേക്ഷിക്കപ്പെടുന്ന മൃതദേഹാവശിഷ്ടങ്ങള്‍ പിന്നീട് പട്ടിയും കൂറുക്കനും കടിച്ചുകൊണ്ടു പോകുന്നതും പക്ഷികള്‍ കൊത്തി സമീപപ്രദേശത്തെ കിണറ്റിലിടുന്നതും പരിസരവാസികളെ ബുദ്ധിമുട്ടിക്കുന്നു.വെള്ളിയാഴ്ച ഇവവിടെ കളിച്ചുകൊണ്ടിരുന്ന കൂട്ടികള്‍ക്ക് കോര്‍ട്ടിനു സമീപത്ത് മനുഷ്യന്റെ മുഖത്തിന്റെ ഒരു ഭാഗം ലഭിച്ചിരുന്നു. ഇക്കാര്യം പോലീസിനെ അറിയിച്ചെങ്കിലും അത് അനാട്ടമിയില്‍ നിന്നുള്ളതായതിനാല്‍ പൊലീസ് വന്നുകൊണ്ടുപോയെങ്കിലും തുടര്‍ന്ന് നടപടിയുണ്ടായില്ല.മുമ്പ് ശ്മശാനത്തിന് ഉയരത്തില്‍ മതിലും ഗേറ്റും ഉണ്ടായിരുന്നു. ഈ ഗേറ്റ് പൂട്ടി താക്കോല്‍ അധികൃതരുടെ കൈയില്‍ സൂക്ഷിക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍, ക്രമേണ മതില്‍ ഒരു ഭാഗം മുഴുവന്‍ പൊളിഞ്ഞു വീണു. അവിടെയുള്ള ഗ്രൗണ്ടിലെ മണല്‍ നിറച്ച കുഴിയിലായിരുന്നു മൃതദേഹങ്ങള്‍ നേരത്തെ നിക്ഷേപിച്ചിരുന്നത്. ഫോറന്‍സിക് ജീവനക്കാരുടെ സാന്നിധ്യത്തില്‍ മൃതദേഹങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നാണ് ചട്ടം. എന്നാല്‍ ആ ചട്ടമനുസരിച്ചുള്ള പരിഗണന ഇവിടെ ലഭ്യമാകാറില്ല.മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി മൃതദേഹം വിട്ടുനല്‍കിയവരോടുള്ള അനാദരവാണിത്.അതേസമയം സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംഭവത്തിന്റെ പുറകില്‍ എന്തെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനമുണ്ടോയെന്ന കാര്യം ആഭ്യന്തര വകുപ്പ് അന്വേഷിക്കുമെന്നും മന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News