Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍ : സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിഷാമിന് ജീവപര്യന്തവും 24 വര്‍ഷം തടവും ശിക്ഷ വിധിച്ചു. കൂടാതെ അന്‍പത് ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഐപിസി 302 വകുപ്പ് പ്രകാരം കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷയും ,ഐപിസി 326 പ്രകാരം ഗുരുതരമായ പരുക്കേല്‍പ്പിക്കല്‍ എന്ന കുറ്റത്തിന് പത്ത് വര്‍ഷം തടവ് ശിക്ഷയും, ഐപിസി 324 പ്രകാരം ആയുധം ഉപയോഗിച്ചുള്ള പരുക്കേല്‍പ്പിക്കല്‍ എന്ന കുറ്റത്തിന് 8 വര്‍ഷം തടവും ,ഐപിസി 323 പ്രകാരം വാഹനം ഉപയോഗിച്ച് തലയ്ക്ക് പരുക്കേല്‍പ്പിച്ചു എന്ന കുറ്റത്തിന് 5 വര്‍ഷവും ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി. നിഷാമിന്റെ ഭാര്യ അമലിന് എതിരെ കേസെടുക്കാനും കോടതി നിര്‍ദ്ദേശിച്ചു. കോടതിയില്‍ കള്ള സാക്ഷി പറഞ്ഞു എന്നതിനാണ് അമലിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്.കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചന്ദ്രബോസ് വധക്കേസില്‍ നിഷാം കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വ്യക്തമാക്കിയിരുന്നു. തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.പി.സുധീറാണ് വിധി പറഞ്ഞത്. കൊലപാതകം അടക്കം നിഷാമിനു മേല്‍ ചുമത്തിയ ഒമ്പതുവകുപ്പുകളില്‍ ഏഴിലും നിഷാം കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വ്യവസായിയായ മുഹമ്മദ് നിഷാം കാറിടിപ്പിച്ചും, അടിച്ചും ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്.2015 ജനുവരി 29ന് ആണ് ചന്ദ്രബോസിന് നേരെ അക്രമം നടന്നത്.
Leave a Reply