Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്വന്തം ഭര്‍ത്താവിനെ മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു ഭാര്യ. വാര്‍ത്ത വായിച്ച എല്ലാവരേയും ഞെട്ടിച്ച ഒന്നായിരുന്നു ബ്രിട്ടണിലെ ലിന്‍ഡ്‌സെ എന്ന യുവതി കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയെ കുറിച്ചുള്ള വാര്‍ത്ത.

എന്ത് സാഹചര്യമാണെങ്കിലും സ്വന്തം ജീവന്‍ പണയപ്പെടുത്തിപ്പോലും പങ്കാളിയെ രക്ഷിക്കുന്ന ദമ്പതികളുള്ള ഈ കാലത്ത് തീര്‍ത്തും ഞെട്ടിക്കുന്നതായിരുന്നു ലിന്‍ഡ്‌സെയുടെ തീരുമാനം. എന്നാല്‍ കഴിഞ്ഞ ഒരുവര്‍ഷമായി തന്റെ ഭര്‍ത്താവിനെ മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുന്ന നിയമ പോരാട്ടത്തിലായിരുന്നു ലിന്‍ഡ്‌സെ.
അവളുടെ പ്രാര്‍ഥനയ്ക്കും ശ്രമത്തിനും ഇക്കഴിഞ്ഞ ശനിയാഴ്ച ഫലംകണ്ടു. ലിന്‍ഡ്‌സെ ഭര്‍ത്താവ് ഈ ലോകത്തു നിന്ന് യാത്രയായി. ലിന്‍ഡ്‌സെ എന്തിന് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നറിയാന്‍ ഇവരുടെ അനുഭവമറിയണം.

ഗള്‍ഫ് യുദ്ധത്തിലെ പോരാളി കൂടിയായിരുന്ന പോള്‍ ബ്രിഗ്‌സ് എന്ന നാല്‍പത്തിമൂന്നുകാരനായിരുന്നു ലിന്‍ഡ്‌സെയുടെ ഭര്‍ത്താവ്. ബ്രിഗ്‌സ് പിന്നീട് പിന്നീട് പൊലീസില്‍ ചേരുകയായിരുന്നു. 2015 ജൂലൈയില്‍ ഡ്യൂട്ടിക്കിടെ ണ്ടായ ഒരു അപകടമാണ് ഇവരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചത്.
അപകടത്തെ തുടര്‍ന്ന് പൂര്‍ണമായ കോമയിലായി ബ്രിഗ്‌സ്. കഴിഞ്ഞ പതിനേഴു മാസമായി യാതൊരു ചലനവുമില്ലാതെ തീര്‍ത്തും കിടപ്പില്‍. മിനിമലി കോണ്‍ഷ്യസ് സ്റ്റേറ്റ് എന്നതായിരുന്നു ബ്രിഗ്‌സിന്റെ അവസ്ഥയ്ക്ക് ഡോക്ടര്‍മാര്‍ നല്‍കിയ പേര്.

ചികിത്സകള്‍ കുറേ നടത്തിയിട്ടും ബ്രിഗ്‌സ് സംസാരിക്കുകയോ ശരീരം അനക്കുകയോ പോലും ചെയ്തിട്ടില്ല, ഈ സാഹചര്യത്തില്‍ മരണതുല്യമായി കിടക്കുന്നതിലും നല്ലത് സ്വസ്ഥമായി മരിക്കാന്‍ അനുവദിക്കുന്നതാണെന്നാണ് ലിന്‍ഡ്‌സെ ആവശ്യപ്പെട്ടത്.
കോര്‍ട്ട് ഓഫ് പ്രൊട്ടക്ഷന്റെ പരിഗണനയിലായിരുന്ന വിഷയത്തില്‍ കടുത്ത നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ലിന്‍ഡ്‌സെയുടെ അപേക്ഷ ഫലം കണ്ടത്. കഴിഞ്ഞ ഡിസംബറില്‍ ലിന്‍ഡ്‌സെയുടെ വാദം ശരിയാണെന്നും പോളിനെ മരിക്കാന്‍ അനുവദിക്കണണെന്നും കോടതി വിധിക്കുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് പാലിയേറ്റീവ് കെയര്‍ വിദഗ്ധരുള്ള പ്രത്യേക സംവിധാനത്തിലേക്ക് ബ്രിഗ്‌സിനെ മാറ്റുകയും അവര്‍ ക്രമേണ പോളിന്റെ ജീവന്‍ നിലനിര്‍ത്തുന്ന സംവിധാനങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു. ഒടുവില്‍ ശനിയാഴ്ച പോള്‍ യാത്രയായി.
Leave a Reply