Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 3:15 pm

Menu

Published on January 25, 2018 at 12:45 pm

സെല്‍ഫി ഭ്രാന്തുമായി ഓടുന്ന തീവണ്ടിക്കു മുന്നില്‍; യുവാവ് ഗുരുതരാവസ്ഥയില്‍

hyderabad-man-aiming-for-perfect-selfie-hit-by-train

ഹൈദരാബാദ്: ശിവയുടെ ആഗ്രഹം പോലെ തന്നെ അവനെടുത്ത വീഡിയോ വൈറലായി. എന്നാല്‍ അത് അവന് കാണാനാകുമോ എന്ന് ഇനിയും പറയാറായിട്ടില്ല. കാരണം പ്രാര്‍ത്ഥനയോടെ ശിവയുടെ കുട്ടുകാരും വീട്ടുകാരും ഐസിയു വിനു മുന്നിലാണ്.

കഴിഞ്ഞ ദിവസമാണ് സെല്‍ഫി ഭ്രമം മൂത്ത് ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിനിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച്ചയാണ് അപകടമുണ്ടായത്. തീവണ്ടി സ്റ്റേഷനിലേക്കെത്തിയപ്പോള്‍ വലതുകയ്യില്‍ ഫോണ്‍ പിടിച്ച് സെല്‍ഫി വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു ശിവ. മാറിനില്‍ക്കാന്‍ ആരോ ഉപദേശിക്കുന്ന ശബ്ദം വീഡിയോയിലുണ്ട്. എന്നാല്‍, ശിവ അത് അനുസരിച്ചില്ല. വേഗത്തിലെത്തിയ തീവണ്ടി തട്ടി ശിവ തെറിച്ചുപോവുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.

ഇയാള്‍ പകര്‍ത്താന്‍ ശ്രമിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തീവണ്ടിയുടെ വേഗതയെക്കുറിച്ചും ഉണ്ടാവുന്ന കാറ്റിനെക്കുറിച്ചും തെറ്റായി കണക്കുകൂട്ടിയതാണ് ശിവയെ അപകടത്തിലാക്കിയതെന്നാണ് നിഗമനം. സെല്‍ഫികളെടുക്കുന്നതിനിടെ അപകടത്തില്‍ പെട്ട് മരിക്കുന്നവരുടെ എണ്ണം രാജ്യത്ത് കൂടിവരികയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News