Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവാദങ്ങളും പ്രശ്‌നങ്ങളും ഒന്നിനുപുറകെ ഒന്നൊന്നായി രഞ്ജിനിക്ക് പിന്നിലുണ്ട്.എയര്‍പോര്‍ട്ട് പ്രശ്‌നത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് രഞ്ജിനിക്ക് ഒരുപാട് പറയാനുണ്ട്.എയര്‍പോര്‍ട്ട് പ്രശ്‌നത്തിൽ തൻറെ ഭാഗത്ത് ഒരു തെറ്റും ഇല്ല എന്നാണ് രഞ്ജിനി പറയുന്നത്.ഞാന്‍ തെറ്റു ചെയ്താല്‍ അതു തുറന്നു പറയാനുള്ള മനക്കട്ടിയും എനിക്കുണ്ട്. എയര്‍പോര്‍ട്ടില്‍ സംഭവിച്ചതെന്തെന്നാല്‍, അമേരിക്കയില്‍ ഒരു സ്‌റ്റേജ് ഷോ കഴിഞ്ഞുവരികയായിരുന്നു ഞങ്ങൾ .സുരേഷ് ഗോപിയാണ് ടീം ലീഡർ. ആശാ ശരത്ത്, സരയു, സുരാജ് വെഞ്ഞാറമൂട്, മുക്ത, അരുണ്‍ ഗോപന്‍ തുടങ്ങി ഒരു താരനിരതന്നെയുണ്ട് .ടീമില്‍. മെയ് പതിനാറ് വെളുപ്പിനെ 3.35-ന് ഞങ്ങള്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തി. ഇമിഗ്രേഷന്‍ ക്ലിയറന്‍സിനുവേണ്ടി ക്യൂവില്‍ നില്‍ക്കുകയാണ് ഞാനും ആശച്ചേച്ചിയും.ബാക്കി എല്ലാവരും പിറകെ വരുന്നതേയുള്ളൂ. ഏകദേശം ആയിരത്തഞ്ഞൂറു പേര്‍ 12 ക്യൂവിലായി നില്‍ക്കുകയാണ്. ക്യൂവിന്റെ എണ്ണം കൂടുതലായതിനാല്‍ ഒത്തിരി നേരം കാത്തുനില്‍ക്കേണ്ടിവന്നില്ല.പരിശോധനകള്‍ വേഗത്തില്‍ നടന്നു.എന്നാൽ ബാഗ് ക്ലിയറന്‍സിന് ഒരു വലിയ ക്യു തന്നെയായിരുന്നു .കുറച്ചു കഴിഞ്ഞപ്പോൾ കാലിന് വേദന തുടങ്ങി. ആശച്ചേച്ചിയോട് ഞാന്‍ പറഞ്ഞു ‘കുറച്ചു നേരം ഞാന്‍ മാറിനില്‍ക്കാം എന്ന് . അങ്ങനെ ക്യൂവില്‍നിന്നും മാറിനിന്നു.അപ്പോഴാണ് ബിനോയ് എന്ന വ്യക്തി എന്നോടു പറഞ്ഞു നീ ക്യൂ തെറ്റിച്ചത് ഞാന്‍ കണ്ടില്ല എന്നു വിചാരിക്കണ്ട എന്ന് .എന്താണിവര്‍ പറയുന്നതെന്നറിയാതെ ഒരു നിമിഷം ഞാന്‍ പകച്ചുനിന്നു.ഞാന്‍ ക്യൂ തെറ്റിച്ചിട്ടില്ല എന്നു പറഞ്ഞിട്ടും ബിനോയിയും അദ്ദേഹത്തിന്റെ ഭാര്യയും അവിടെ നിന്ന കുറച്ച് ആള്‍ക്കാരുംകൂടി ബഹളമുണ്ടാക്കി. ‘നിന്റെ ക്യൂ തെറ്റിക്കലൊക്കെ ഞങ്ങള്‍ക്കറിയാം.നിന്റെ ചാനലിലെ മറ്റവന്‍മാരുടെ അടുത്തുപോയി പറഞ്ഞാല്‍ മതി.നീ ആണുങ്ങളെ ഒന്നും കണ്ടിട്ടില്ല. നീ ആരാണെന്നാ നിന്റെ വിചാരം.അവസാനം ബിനോയി എന്നെ ”തേവിടിശി” എന്നും വിളിച്ചു. ഞാന്‍ തിരിച്ചും പറയുന്നുണ്ട് ക്യൂ തെറ്റിച്ചിട്ടില്ല എന്ന്.ഈ ബഹളം കേട്ട് ഓഫീസര്‍മാരെല്ലാം വന്നു.പിന്നെ ഞാന്‍ മാനേജറെ കണ്ട് പരാതി കൊടുത്തു.എത്ര തന്റേടിയാണെങ്കിലും ഞാനും ഒരു പെണ്ണാല്ലേ എന്നാണ് ഈ താരത്തിന്റെ ചോദ്യം …
Leave a Reply