Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:55 am

Menu

Published on January 1, 2016 at 4:59 pm

സണ്ണി ലിയോണിനെക്കുറിച്ചുള്ള ആ വാർത്ത തെറ്റായിരുന്നെന്ന് താരം തന്നെ വെളിപ്പെടുത്തുന്നു..!!!

i-am-not-pregnant-i-am-not-having-baby-anytime-soon-sunny-leone

അടുത്തിടെ ഇറങ്ങിയ ചൂടന്‍ ഗോസിപ്പുകളില്‍ ഒന്നാണ് സണ്ണി ലിയോണ്‍ അമ്മയാകാന്‍ പോകുന്നു എന്നത്. എന്നാല്‍ അമ്മയാകാന്‍ പോകുന്ന എന്ന വാര്‍ത്ത വന്നു തുടങ്ങിയത് മുതല്‍ താന്‍ വളരെ അപ്‌സെറ്റ് ആണെന്നും വാര്‍ത്ത തെറ്റാണെന്നും പറഞ്ഞ് സണ്ണി ലിയോണ്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു.

‘ആര് പറഞ്ഞു താന്‍ ഗര്‍ഭിണിയാണെന്ന്, ഒരു കുഞ്ഞിനെ ഇപ്പോള്‍ ആഗ്രഹിക്കുവെന്ന്? തന്റെ വിവാഹ ജീവിതത്തില്‍ പൂര്‍ണ്ണ സന്തോഷവതിയാണ് ഇപ്പോള്‍. ഭാവി ജീവിതത്തില്‍ ഒരു കുട്ടി ഉണ്ടാകുന്നത് ഇഷ്ടമാണ് എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കുന്നുപോലുമില്ല’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം. സണ്ണി മാധ്യമങ്ങള്‍ക്കു നല്‍കിയ ഇന്റര്‍വ്യൂവില്‍ പറഞ്ഞു എന്ന് പറയപ്പെടുന്ന വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും എന്തിനാണ് അങ്ങനെ ചെയ്തതെന്നും സണ്ണി ചോദിക്കുന്നു. ഏതൊരു സ്ത്രീയും അമ്മയാകുന്നതില്‍ സന്തോഷിക്കും, താന്‍ ഇപ്പോള്‍ എന്നല്ല, അടുത്തൊന്നും അമ്മയാകാന്‍ ആഗ്രഹിക്കുന്നില്ല എന്നും വ്യക്തമാക്കി. ഡിസംബര്‍ 22ന് മുംബൈയില്‍ നടന്ന ഗില്‍ഡ് അവാര്‍ഡ് ദാന ചടങ്ങിലാണ് സണ്ണി ഇത് പറഞ്ഞത്.

Loading...

Comments are closed.

More News