Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:തന്റെ പ്രതിഫലം 2 കോടിയായെന്ന വാര്‍ത്ത തള്ളി നിവിന്‍ പോളി. ബുദ്ധിശൂന്യമാണ് ഈ വാര്‍ത്തയെന്ന് മലയാള സിനിമയെ കുറിച്ച് അറിയുന്നവര്‍ക്ക് മനസിലാവുമെന്നും നിവിന്‍ പോളി പറഞ്ഞു.മലയാള സിനിമ പോലെയുള്ള ചെറിയ ഇന്‍ഡസ്ട്രിയില്‍ ഇത്ര വലിയ പ്രതിഫലം വാങ്ങാന്‍ കഴിയില്ല. ഇതെല്ലാം മാധ്യമങ്ങള്‍ പബ്ലിസിറ്റിക്ക് വേണ്ടി സൃഷ്ടിക്കുന്ന വാര്‍ത്തകളാണെന്നും നിവിന്‍ പറഞ്ഞു.മോഹന്‍ലാലുമായി തന്നെ താരതമ്യപ്പെടുത്തിയതിനെതിരെയും നിവിൻ പ്രതികരിച്ചു. ഞാനെന്താണെന്നും എന്ത് നേടി എന്നതിനെ കുറിച്ചും വ്യക്തമായ ബോധ്യമുണ്ട്. മോഹന്‍ലാലുമായി താരതമ്യം ചെയ്യപ്പെടേണ്ട നിലയില്‍ ഞാനെത്തിയിട്ടില്ല. ഇത്തരം താരതമ്യം അടിസ്ഥാനമില്ലാത്തതാണ്. അതെന്നെ അലോസരപ്പെടുത്തുന്നു. വിവരമുള്ളവരാരും ഇങ്ങനെ ചിന്തിക്കുക പോലുമില്ലെന്നും നിവിന്‍ പോളി പറഞ്ഞു. നൂറ് സിനിമകളില്‍ അഭിനയിച്ചാലും ലാലേട്ടന്റെ നിഴല്‍ തൊടാന്‍ പോലും തനിക്ക് കഴിയില്ലെന്നും നിവിന്‍ പോളി പറഞ്ഞു.പ്രേമം സിനിമയില്‍ തനിക്ക് ഏറ്റവും ഇഷ്ടപെട്ട നായിക മലര്‍ ആണെന്നും നിവിന്‍ പറഞ്ഞു. തന്റെ വിജയത്തിന് പിന്നില്‍ വിനീത് ശ്രീനിവാസന്‍ ആണെന്നും നിവിന്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
Leave a Reply