Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അടുത്തകാലത്തായി മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത വിഷയമായിരുന്നു ദിലീപ് – മഞ്ജു വേർപിരിയൽ.ഇതിന് ശേഷം ഇവരുടെ മകളായ മീനാക്ഷിയെ കുറിച്ചും മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞു.മീനാക്ഷി ആര്‍ക്കൊപ്പം നില്‍ക്കുമെന്നതായിരുന്നു ചോദ്യം.എന്നാല്‍ ആശങ്കയ്ക്ക് വകയില്ലെന്ന് ദിലീപും മഞ്ജുവും ഒരേ സ്വരത്തില്‍ തന്നെ പറഞ്ഞു. ദിലീപിനോടാണ് മീനാക്ഷിക്ക് ഇഷ്ടം എന്നതുകൊണ്ട് തന്നെ താരത്തിനൊപ്പമാണ് താമസവും. എന്തായാലും രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞപ്പോള്‍ മകളുടെ പേരില്‍ വഴക്കു കൂടാന്‍ രണ്ട് പേര്‍ക്കും താത്പര്യം ഉണ്ടായിരുന്നില്ല. മീനാക്ഷിയെ ദിലീപിനെ ഏല്‍പിച്ചിട്ടാണ് മഞ്ജു പോന്നത്. ഇതിനേയും മാധ്യമങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു.മകളെ അച്ഛനൊപ്പം വിട്ട് മഞ്ജുവന്നത് ശരിയായില്ലെന്ന് പറഞ്ഞവരാണ് കൂടുതലും.ഇതിന് മറുപടിയായി മഞ്ജു തന്നെയെത്തി.എന്റെ മകള്‍ അവളുടെ അച്ഛനെ ഒരു പാട് സ്‌നേഹിക്കുന്നെന്നും അവര്‍ തമ്മിലുള്ള അടുപ്പം മറ്റാരേക്കാളും തനിക്കറിയാമെന്നുമാണ് മഞ്ജുവാര്യര്‍ പറഞ്ഞത് .എന്നാൽ അടുത്തിടെയുണ്ടായ ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞു – തന്റെ മകളെ താന്‍ അതിയായി സ്‌നേഹിക്കുന്നെന്നും അവളുടെ അമ്മയും അച്ഛനും താനാണെന്നും ദിലീപ്. മീനാക്ഷിയോട് തനിക്ക് അധികം വഴക്കിടാന്‍ സാധിക്കില്ല. താന്‍ എന്തു തന്നെ പറഞ്ഞാലും അവള്‍ അമ്മയുടെ അടുത്തേക്ക് ഓടിപ്പോകുകയൊന്നുമില്ല. എന്നിരിക്കിലും അവളോട് ദേഷ്യപ്പെടാന്‍ സാധിക്കില്ല. അവള്‍ക്ക് അമ്മയും അച്ഛനും ഞാന്‍ തന്നെയാണെന്നും ദിലീപ് പറയുന്നു.
Leave a Reply