Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എനിക്കെന്റെ മകനെ ഇതുവരെ കാണാനായിട്ടില്ലെന്ന് മലയാളികളുടെ പ്രിയതാരം ആശ ശരത്ത് പറയുന്നു. ജീവിതത്തിലെ കാര്യമല്ല ആശാ ശരത്ത് പറഞ്ഞത്. ദൃശ്യം എന്ന ചിത്രത്തിലെ ആശയുടെ മകന്റെ കാര്യമാണ് പറഞ്ഞത്. ജിത്തു ജോസഫിന്റെ ദൃശ്യത്തിലൂടെ പോലീസ് ഓഫീസറുടെ വേഷത്തില്‍ പ്രേക്ഷക മനസ്സ് കീഴടക്കിയ ആശ തന്നെയാണ് ദൃശ്യത്തിന്റെ തമിഴ്,കന്നഡ പതിപ്പിലും വേഷമിട്ടത്. കാണാതായ തന്റെ മകനെ തിരയുന്ന ഒരു അമ്മയുടെ വേഷമാണ് ആശ കൈകാര്യം ചെയ്തത്. തമിഴിലും കന്നടയിലും തന്റെ മകനുവേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്നു. എന്നിട്ടും ആ മകനെ നേരിട്ട് കണാനായിട്ടില്ലെന്നാണ് താരം പറഞ്ഞത്. റോഷന്‍ ബഷീറാണ് ദൃശ്യത്തിലും പാപനാസത്തിലും ആശാ ശരത്തിന്റെ മകന്റെ വേഷം കൈകാര്യം ചെയ്തത്. എന്നാല്‍ ഇരുവര്‍ക്കും കോമ്പിനേഷന്‍ സീനുകളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ റോഷന്‍ ബഷീറിനെ കാണാനായിട്ടില്ല. പ്രമുഖ മാധ്യമ ചര്‍ച്ചയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. അതുപോലെ പ്രശസ്ത നടന്‍ സിദ്ധിഖിനെ തമിഴിലും കന്നടയിലും അഭിനയിക്കുമ്പോള്‍ ഒരുപാട് മിസ് ചെയ്തു. ദൃശ്യത്തില്‍ എല്ലാ സീനുകളിലും സിദ്ധിഖ് കൂടെയുണ്ടായിരുന്നു. ചിത്രത്തില്‍ നല്ല പിന്തുണ നല്‍കിയിരുന്നുവെന്നും ആശ പറഞ്ഞു. കമല്‍ഹാസന്റെ വരാനിരിക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് ആശ. ചിത്രത്തില്‍ കമലിന്റെ ഭാര്യ വേഷമാണെന്നും ആശാ ശരത്ത് പറഞ്ഞു.
Leave a Reply