Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 11:26 pm

Menu

Published on December 22, 2015 at 10:55 am

കഴിഞ്ഞ പത്ത് വര്‍ഷമായി തെറ്റായ പേരിലാണ് താന്‍ അറിയപ്പെടുന്നതെന്ന് പാര്‍വ്വതി

i-do-not-want-to-attach-the-caste-name-along-with-my-name-says-parvathy-actress-parvathy

കോഴിക്കോട് : തന്നെ ജാതിപേര് പറഞ്ഞ് ആരും വിളിക്കേണ്ടായെന്ന് നടി പാര്‍വ്വതി. മലയാള ചലച്ചിത്ര ലോകത്ത് പാര്‍വതി എന്നു പേരുള്ള നടിമാര്‍ വേറെയും ഉള്ളതു കൊണ്ടാവാം മേനോന്‍ എന്ന പേരിലാണ് പാര്‍വതി അറിയപ്പെട്ടത്. എന്നാല്‍, ഒരിക്കലും ജാതിപ്പേരില്‍ അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ദയവു ചെയ്ത് എന്റെ പേരിന്റെ സ്ഥാനത്ത് മേനോന്‍ ചേര്‍ക്കരുതെന്നാണ് പാര്‍വ്വതി പറയുന്നത്. എന്റെ പേര് പാര്‍വ്വതി എന്നാണ്, കഴിഞ്ഞ പത്തു വര്‍ഷമായി തെറ്റായ പേരിലാണ് താന്‍ അറിയപ്പെടുന്നതെന്ന് താരം പറയുന്നു. പലരും എന്നെ മേനോന്‍ എന്നാണ് വിളിക്കാറുള്ളത്. ഇതു തന്നെ വെറുപ്പിക്കുന്ന ഒന്നാണ്. ഇക്കാര്യം മാധ്യമങ്ങളും സിനിമാ പ്രവര്‍ത്തകരും ഇനിയെങ്കിലും മനസിലാക്കണമെന്നും പാര്‍വ്വതി പറയുന്നു. ജാതിപ്പേര് നീക്കാന്‍ എല്ലാവരുടെയും സഹായം തനിക്ക് വേണമെന്നും പാര്‍വ്വതി പറഞ്ഞു.കോഴിക്കോട് ബാര്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

Loading...

Comments are closed.

More News