Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 6, 2026 7:22 pm

Menu

Published on May 7, 2015 at 3:06 pm

“താന്‍ വിഗ്ഗ് വച്ചാണ് അഭിനയിക്കുന്നത് “- മോഹൽ ലാൽ

i-do-use-wig-says-mohanlal

വിഗ്ഗ് വച്ച് അഭിനയിക്കുന്നതിനെ സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ചവർക്ക് ചുട്ട മറുപടിയുമായി മോഹൽലാൽ രംഗത്ത്.താന്‍ വിഗ് വച്ചാണ് അഭിനയിക്കുന്നതെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും വിഗ് വയ്ക്കാന്‍ തുടങ്ങിയ ശേഷം വിഗ് ഇല്ലാതെ അഭിനയിച്ചിട്ടില്ലെന്നും ലാല്‍ പറയുന്നു.വിഗ് വയ്ക്കാതെ താന്‍ കുറേ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ വിഗ് വയ്ക്കുന്നു. ഇപ്പോള്‍ മേയ്ക്കപ്പിനു സാധ്യതയുള്ള കാലമായതുകൊണ്ട് മുടി കുറഞ്ഞ ആളിന്റെ കാരക്ടര്‍ വന്നാലും അതിനും വിഗ്ഗോ മേയ്ക്കപ്പോ ഉപയോഗിക്കുമെ,ന്നും  ലാല്‍ പറഞ്ഞു.ഒരു നടൻ  എന്ന നിലയ്ക്ക് തന്റെ പരിമിതിക്കുള്ളില്‍ ചെയ്യാവുന്നതെല്ലാം ചെയ്യും. നാളെ ഒരു സംവിധായകന്‍ തുണിയില്ലാതെ അഭിനയിക്കാന്‍ പറഞ്ഞാല്‍ ഇഷ്ടമുണ്ടെങ്കില്‍ ചെയ്യാമെന്നു പറയും. അല്ലെങ്കില്‍ ഇല്ലെന്നു പറയും. അതെല്ലാം തന്റെ ഇഷ്ടമാണെന്നും ലാല്‍ പറഞ്ഞു.സൂപ്പർ താരം രജനീ കാന്ത് ഉൾപ്പെടെ പൊതുവേദിയില്‍ വിഗ്ഗില്ലാതെ പ്രത്യക്ഷപ്പെടുമ്പോഴും മോഹൽലാൽ ഉൾപ്പെടെയുള്ള മലയാളി  താരങ്ങൾ  വിഗ്ഗ് ഉപയോഗിക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പരിഹാസങ്ങൾ ഉയർന്നിരുന്നു.ഇതിനെതിരെ ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Loading...

Comments are closed.

More News