Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സീരിയല്‍ അഭിനേതാക്കളെ പരിഹസിച്ചതിനും നിലവിളക്ക് കൊളുത്താതിരുന്ന കേരള വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിനെ ഉപദേശിച്ചതിനും പുലിവാല് പിടിക്കേണ്ടി വന്ന മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി വീണ്ടും വാര്‍ത്തകളില്‍.തന്നേക്കാള്‍ നന്നായി അഭിനയിക്കാത്തവര്‍ക്ക് മമ്മൂട്ടി നന്ദി പറഞ്ഞതാണ് പുതിയ ചര്‍ച്ചാവിഷയം.ഫിലിംഫെയര്‍ അവാര്‍ഡ് കാര്യത്തിലാണ് മമ്മൂട്ടി പുതിയപ്രസ്താവനയുമായി രംഗത്തെത്തിയത്. ചെന്നൈയില്‍ നടന്ന 62 ാമത് ഫിലിംഫെയര്‍ പുരസ്‌ക്കാരവേളയിലാണ് മികച്ച നടനുള്ള അവാര്‍ഡ് വാങ്ങിയ താരം പുരസ്‌ക്കാരം തനിക്കുതന്നെ കിട്ടാന്‍ തക്കവിധിത്തില്‍ നന്നായി അഭിനയിക്കാതിരുന്ന എല്ലാ സഹപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞു. തനിക്കീ പുരസ്‌കാരം ലഭിയ്ക്കാന്‍ കാരണം മറ്റു നടന്മാര്‍ നന്നായി അഭിനയിക്കാത്തതാണെന്ന ധ്വനിയിലാണ് മമ്മൂട്ടി സംസാരിച്ചത്. അങ്ങനെ നന്നായി അഭിനയിക്കാത്ത എല്ലാവര്‍ക്കും മമ്മൂട്ടി വേദിയില്‍ നന്ദി പറഞ്ഞു.. മുന്നറിയിപ്പ് എന്ന സിനിമയിലെ അഭിനയത്തിനാണ് താരത്തിന് മികച്ച നടനായത്.നേരത്തേ ടെലിവിഷന്‍ പുരസ്‌ക്കാരവേദിയില്‍ മികച്ച സംവിധായകന് അവാര്‍ഡ് സമ്മാനിച്ച് മമ്മൂട്ടി വിവാദ പ്രസ്താവന നടത്തി പുലിവാല് പിടിച്ചിരുന്നു. പിന്നീട് നിലവിളക്ക് വിവാദത്തിലും. ഇതിന് പിന്നാലെ അരുവിക്കര സ്ഥാനാര്‍ത്ഥികള്‍ സന്ദര്‍ശിക്കാനെത്തിയതിന്റെ പേരിലും താരം സാമൂഹ്യസൈറ്റുകളിലും വാര്‍ത്താചാനലുകളിലെ ഹാസ്യപരിപാടികളിലും വിഷയമായിരുന്നു.
Leave a Reply