Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തനിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയ ‘ഒറ്റ ഒരുത്തിയും ശരിയല്ല’ എന്ന ചിത്രത്തിന്റെ സംവിധായകര്‍ക്ക് ശക്തമായ മറുപടിയുമായി രഞ്ജിനി ഹരിദാസ് രംഗത്ത്.താന്‍ അഭിനയിക്കണമെങ്കില്‍ ഇരിക്കുന്നടുത്ത് പണമെത്തിക്കണമെന്ന സംവിധായകന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് രഞ്ജിനി പറയുന്നു. അഭിനയിച്ചതിന് പ്രതിഫലം തരാതിരുന്നതുകൊണ്ടാണ് താന്‍ ചിത്രം ഉപേക്ഷിച്ചതെന്നും രഞ്ജിനി പറയുന്നു.ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ താന്‍ മൂന്നു മാസം വിദേശ യാത്ര നടത്തിയെന്ന ആരോപണവും തെറ്റാണ്. സംശയമുണ്ടെങ്കില്‍ തന്റെ പാസ്പോര്‍ട്ട് പരിശോധിക്കാമെന്നും അപ്പോള്‍ എത്രനാളാണ് താന്‍ വിദേശത്ത് ഉണ്ടായിരുന്നതെന്ന് വ്യക്തമാകുമെന്നും രഞ്ജിനി പറയുന്നു.വിദേശത്തുനിന്നും തിരിച്ചെത്തിയശേഷം ഞാന്‍ സെറ്റിലെത്തിയിട്ടില്ലെന്നകാര്യം സത്യമാണ്. കാരണം ഞാന്‍ എന്റെ ഭാഗങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് പോയത്. പക്ഷേ അതിന്റെ പ്രതിഫലം സിനിമയുടെ അണിയറക്കാര്‍ എനിയ്ക്ക് തന്നിരുന്നില്ല. പിന്നീട് ചിത്രത്തിന്റെ ഡബ്ബിങ്ങിന് വേണ്ടി അവരെന്നെ വിളിച്ചില്ല. അവര്‍ അത് മറ്റാരെയെങ്കിലും വച്ച് ചെയ്യിച്ചുകാണും” രഞ്ജിനി പറയുന്നു.സെറ്റില്‍ താന്‍ സ്ഥിരം വൈകിയാണ് എത്തിയിരുന്നതെന്നും മേക്കപ്പിന് മണിക്കൂറുകളോളം ചെലവഴിച്ചുവെന്നുമുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. എന്റെകൂടെ അഭിനയിച്ച ആരോടു ചോദിച്ചാലും ഞാന്‍ പ്രൊഫഷണലായിത്തന്നെയാണ് കാര്യങ്ങള്‍ എടുക്കുന്നതെന്ന് മാത്രമേ പറയുകയുള്ളു. പൊന്‍മുടിയിലെ ലൊക്കേഷനില്‍ വച്ച് ഞാന്‍ സഹകരിക്കാതെ തിരിച്ചുപോയിരുന്നു. അതിന്റെ കാരണം പ്രതിഫലം തരാതിരുന്നതാണ്. വാഗ്ദാനം ചെയ്ത പ്രതിഫലത്തുകയുടെ 30 ശതമാനം മാത്രമാണ് അവരെനിയ്ക്ക് തന്നത്.പക്ഷേ പ്രതിഫലം മുഴുവന്‍ തന്നില്ലെങ്കിലും എന്ന ചിത്രത്തില്‍ അഭിനയിച്ചത് തെറ്റായെന്ന് ഇപ്പോഴും കരുതുന്നില്ല. അവരുടെ പരിചയക്കുറവ് മാത്രമാണെന്നേ ഞാന്‍ കരുതുന്നുള്ളൂ- രഞ്ജിനി ഹരിദാസ് പറഞ്ഞു.
Leave a Reply