Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്:ഇനി ഗൾഫിൽ നിന്നും അതിവേഗത്തിൽ പണം നാട്ടിലെത്തും. ഐസിഐസിഐ ബാങ്കും യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ് എന്‍ബിഡിയും തമ്മിലുള്ള കരാര്‍ യാഥാര്‍ത്ഥ്യമായതോടെയാണ് ഇത്തരത്തിലൊരു സൗകര്യം ലഭ്യമാകുന്നത്. യുഎഇയിലുള്ള മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ഏറെ ഉപകാരപ്പെടുന്ന സൗകര്യമായിരിക്കും ഇതെന്ന് ഐസിഐസിഐ ബാങ്ക് പ്രതിനിധി വിജയ് ചന്‍ഡക് അറിയിച്ചു. എമിറേറ്റ്‌സ് എന്‍ബിഡിയുടെ ഡയറക്ട്‌റെമിറ്റ് സര്‍വീസിലൂടെയാണ് ഈ സൗകര്യം സാധ്യമാകുന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ബാങ്കിങ് ഗ്രൂപ്പാണ് എമിറേറ്റ്‌സ്എന്‍ബിഡി. ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, എമിറേറ്റ്‌സ് എന്‍ബിഡിയുടെ എടിഎം എന്നിവയിലൂടെ ഇന്ത്യയിലേക്ക് പണം അയയ്ക്കാന്‍ സാധിക്കുമെന്ന് രണ്ടു കമ്പനികളുടെയും പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചിട്ടുണ്ട്.
Leave a Reply