Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 8:18 am

Menu

Published on October 6, 2018 at 11:20 am

ഇടുക്കി തുറന്നു ; ആശങ്ക വേണ്ട എന്ന് കെഎസ്ഇബി

idukki-dam-opened-today-at-11-am

തിരുവനന്തപുരം: കനത്തമഴയ്ക്ക് സാധ്യത മുന്നറിയിപ്പിനെ കണക്കിലെടുത്ത് ഇടുക്കി ഡാം ഇന്ന് രാവിലെ 11മണിക്ക് തുറക്കാൻ വൈദ്യുതിബോർഡ് തീരുമാനിച്ചിരുന്നു. ചെറുതോണിയിലെ ഒരു ഷട്ടർ തുറന്ന് സെക്കൻഡിൽ അരലക്ഷം ലിറ്റർ വെള്ളം വീതം ഒഴുക്കിവിടാനായിരുന്നു തീരുമാനം. ഒരു ഷട്ടർ മാത്രം തുറക്കുന്നതുകൊണ്ട് ആശങ്കവേണ്ടെന്ന് വൈദ്യുതിബോർഡ് വ്യക്തമാക്കി.

വൈദ്യുതിബോർഡിന്റെ പ്രധാന 14 ഡാമുകളിൽ 12 എണ്ണവും ഇതിനകം തുറന്നു. ഇടുക്കികൂടി തുറക്കുമ്പോൾ 13 ആകും. വൈദ്യുത ഉത്പാദനത്തെ ബാധിക്കുമെന്നതിനാൽ ലോവർ പെരിയാർ തുറക്കേണ്ടതില്ലെന്ന്‌ വൈദ്യുതിബോർഡ് തീരുമാനിച്ചതായി ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു.

ജലസേചനവകുപ്പിന്റെ 19 ഡാമുകളും ജല അതോറിറ്റിയുടെ രണ്ടു ഡാമുകളും തുറന്നിട്ടുണ്ട്. സംസ്ഥാനത്തെ ചെറുതും വലുതുമായ 83 ഡാമുകളിൽ എൺപതെണ്ണവും തുറന്നുകിടക്കുകയാണ്. എന്നാൽ, പ്രളയകാലത്തെപ്പോലെ ഡാമുകളിൽനിന്ന് വൻതോതിൽ വെള്ളം പുറത്തേക്ക്‌ വിടുന്നില്ല. ജലനിരപ്പ് താഴ്ന്നതിനാൽ ചില ഡാമുകളിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നുമില്ല.

Loading...

Leave a Reply

Your email address will not be published.

More News