Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:42 pm

Menu

Published on July 30, 2018 at 12:07 pm

ഇടുക്കി ഡാമിൽ 2395 അടി ആയി ജലനിരപ്പ് ഉയർന്നു..

idukki-dam-water-level-increase-rescue-camps-are-all-set

ഇടുക്കി: ശക്തമായ മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു, ആശങ്കയിലാണ് അധികൃതരും നാട്ടുകാരും. 2395 അടിയിൽ ഇന്ന് ഉച്ചയോടുകൂടി ജലനിരപ്പ് ഉയരുമെന്നാണ് വിലയിരുത്തൽ. 2395 അടിയിൽ ജലനിരപ്പ് ഉയർന്നാൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിക്കും എന്നാണ് ഡാം അതോറിറ്റി അധികൃതർ അറിയിച്ചിരിക്കുന്നത്.

2397 അടി വെള്ളമായാൽ റെഡ് അലേർട്ട് നൽകുകയും, ഷട്ടറുകൾ 40cm വരെ ഉയർത്താൻ സാധ്യത ഉണ്ടെന്ന് അധികൃതർ അറിയിച്ചു. അപകടമേഖലയിൽ താമസിക്കുന്ന ആളുകൾക്ക് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ദുരിതാശ്വാസക്യാമ്പുകൾ 12 സ്കൂളുകളിലായ് സജ്ജമാക്കിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി ഡാം സന്ദർശിക്കുകയും, ഒരുക്കങ്ങൾ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടേ ആവശ്യമില്ല എല്ലാവരും ഒന്നായി നിന്ന് പ്രവർത്തിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു .

ദേശിയ ദുരന്ത സേന ഇടുക്കിയിൽ എത്തിയിട്ടുണ്ട് മറ്റൊരു സംഘം ആലുവയിലും എത്തിയിട്ടുണ്ട്. കര, നാവിക, വ്യോമസേനകളുടെയും തീരസേനകളുടെയും സഹായം സംസ്ഥാനസർക്കാർ തേടിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News