Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 2:24 pm

Menu

Published on July 26, 2018 at 12:17 pm

ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നു..

idukki-dam-water-level-is-high

ഇടുക്കി : ശക്തമായ മഴയെ തുടർന്ന് ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നു. 11 അടി കൂടി ഉയർന്നാൽ അണക്കെട്ട് നിറയുകയും, ഷട്ടറുകൾ തുറക്കേണ്ടിവരും എന്ന് അധികൃതർ അറിയിച്ചു.

ഇങ്ങനെ മഴ തുടറുകയാണെങ്കിൽ ഇടുക്കി ഡാം 10 ദിവസത്തിനകം തുറക്കേണ്ടി വരും. വൈദ്യുതി ബോർഡ് ഇതിനുള്ള തയാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു . 2400 അടിയിൽ ജലനിരപ്പ് എത്തിയാൽ ഡാം തുറക്കണം. 2403 അടിയാണ് ഡാമിനുള്ള സംഭരണശേഷി. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണിയിലെ അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയർത്തുക.

ഡാം തുറക്കുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി എന്ന് അധികൃതർ അറിയിച്ചു. അധികൃതർ ഡാമില്‍ ക്യാമ്പ് ചെയ്ത് നിരീക്ഷണം നടത്തുന്നു എന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ വി.എസ്.ബാലു അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News