Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ (81) കാലം ചെയ്തു.ജര്‍മനിയിലെ കീല്‍ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്നിനായിരുന്നു അന്ത്യം. വൃക്ക-ഹൃദയ സംബന്ധമായ അസുഖങ്ങളത്തെുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1933 ഏപ്രില്‍ 21 ന് ഇറാഖിലുള്ള മൊസൂളില്‍ ഐവാസ് എന്ന പുരാതന കുടുംബത്തില്‍ ബഷീര്‍ ഈവാസ്ഹസീബ എറ്റോ ദമ്പതിമാരുടെ ഏഴു മക്കളില്‍ നാലാമനായായിരുന്നു ബാവയുടെ ജനനം. സെന്‍ഹരീബ് എന്നായിരുന്നു ബാല്യത്തിലെ പേര്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട സെന്‍ഹരീബ് പതിമൂന്നാം വയസ്സില്‍ വൈദിക സെമിനാരിയില്‍ ചേര്‍ന്നു. അന്നുമുതല്‍ സഖാ എന്ന പേരില്‍ വിളിക്കപ്പെട്ടു. 21-ാം വയസ്സില്‍ സന്ന്യാസവ്രതം (റമ്പാന്‍) സ്വീകരിച്ചു. അന്ത്യോഖ്യാ സിംഹാസനത്തിലെ 122-ാമത്തെ പാത്രിയര്‍ക്കിസാണു പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവ. രണ്ടു നൂറ്റാണ്ടിനിടയില്‍ സുറിയാനി സഭയില്‍ ഏറ്റവും കൂടുതല്‍ കാലം പാത്രിയര്‍ക്കീസായിരുന്ന മൂന്നു പേരില്‍ ഒരാളായിരുന്നു. യാക്കൂബ് തൃതീയന്‍ ബാവയുടെ പിന്‍ഗാമിയാണ്. 1982, 2002, 2004, 2008 വര്‍ഷങ്ങളില്‍ സഖാ പ്രഥമന്‍ ബാവ ഇന്ത്യ സന്ദര്‍ശിച്ചു.ഇന്ത്യയോട്, പ്രത്യേകിച്ചു കേരളത്തോട്, അദ്ദേഹം പ്രത്യേകം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. മലങ്കരസഭയില്‍ സമാധാനമുണ്ടാക്കുന്നതിനും ഇന്ത്യയില്‍ വീണ്ടും വരുന്നതിനും അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. ഇറാഖിലെ മൊസൂളില്‍ 1933 ഏപ്രില്‍ 21 നാണ് പരിശുദ്ധ ബാവയുടെ ജനനം. സന്യാസജീവിതം ആഗ്രഹിച്ച അദ്ദേഹം ആറാം വയസില്‍ മൂസലിലെ മാര്‍ അപ്രേം സെമിനാരിയില്‍ ചേര്‍ന്നു. 1963 നവംബര്‍ 17 ന് പരിശുദ്ധ യാക്കോബ് തൃതീയന്‍ ബാവ മൂസലിലെ മെത്രാപ്പോലീത്തയായി മോര്‍ സേവേറിയോസ് സാഖ എന്ന പേരില്‍ വാഴിച്ചു.മൂസലിലെ മാര്‍ത്തോമ്മ ശ്ലീഹായുടെ ദേവാലയ ഭിത്തിയില്‍നിന്നു മോര്‍തോമാശ്ലീഹായുടെ തിരുശേഷിപ്പ് അദ്ദേഹം കണ്ടെടുത്തു. 1980 സെപ്‌റ്റംബര്‍ 14 ന് ശ്രേഷ്‌ഠ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവ അദ്ദേഹത്തെ പാത്രിയര്‍ക്കീസായി വാഴിച്ചു. 1990 ല്‍ കെനിയയില്‍ നടന്ന ജനറല്‍ അസംബ്ലിയില്‍ ഡബ്ല്യു.സി.സിയുടെ നാലു പ്രസിഡന്റുമാരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ നിരീക്ഷകനായിരുന്നു.ഇംഗ്ലീഷിലും അറബിയിലും സുറിയാനിയിലുമായി 26 ലേറെ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. 1976 ലും 1978 ലും 1979 ലും റോമന്‍ കത്തോലിക്കാ സഭയുടെ കാനന്‍ നിയമം പുനഃക്രമീകരിക്കാനുള്ള പ്രാക്‌ടിക്കല്‍ കൗണ്‍സിലില്‍ കണ്‍സള്‍ട്ടന്റ് ആയിരുന്നു. മികച്ച അധ്യാപകന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, പ്രഗത്ഭനായ ഭരണജ്‌ഞന്‍ എന്നീ നിലകളിലും പ്രശസ്‌തനാണ്. ഇറാഖിലെ അക്കാദമി ഓഫ് സയന്‍സിലെ അംഗവും സുറിയാനി പഠനവിഭാഗത്തിന്റെ തലവനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.സംസ്കാരം മാര്‍ച്ച് 30ന് ദമാസ്കസില്‍ നടക്കും.മാര്‍ച്ച് 27ന് ലബനിലേക്കു കൊണ്ടുപോകുന്ന മൃതദേഹം 29ന് ദമാസ്കസില്‍ എത്തിക്കും. കേരളത്തിലെ യാക്കോബായ സഭയുടെ പരമാധ്യക്ഷനാണ്. പാത്രിയര്‍ക്കീസ് ബാവയുടെ നിര്യാണത്തില്‍ അനുശോചിച്ച് യാക്കോബായസഭയുടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 24ന് അവധി പ്രഖ്യാപിച്ചു.
Leave a Reply