Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി:ഐ.പി.എൽ ക്രിക്കറ്റിൽ ഒത്തുളിച്ചതിനെ തുടർന്ന് അറസ്റ്റിലായ ശ്രീശാന്തിനു വേണ്ടി നാളെ ജാമ്യപേക്ഷ നൽകുമെന്ന് അഭിഭാക്ഷകൻ ദീപക്ക് പ്രകാശ് പറഞ്ഞു. ശ്രീശാന്തിനെ കാണാന്‍ കുടുംബാംഗങ്ങള്‍ ഡല്‍ഹിയിൽ എത്തിയെങ്കിലും കാണാനുള്ള അനുമതി ലഭിച്ചിട്ടില്ല.വ്യാഴാഴ്ച വൈകിട്ടോടെ ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് രാജ് കുമാര്‍ ത്രിപാഠി മുമ്പാകെ ഹാജരാക്കിയ ക്രിക്കറ്റ്താരങ്ങളെയും വാതുവെപ്പുകാരെയും അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച ഇവരെ വീണ്ടും കോടതിയില്‍ ഹാജരാക്കുംമേയ് ഒന്‍പതിന് നടന്ന മല്‍സരത്തില്‍ ഒത്തുകളിച്ച് ശ്രീശാന്ത് 40 ലക്ഷം കൈപ്പറ്റിയെന്നാണ് കേസ്.കൂടുതല്‍ വാതുവെപ്പുകാര്‍ അറസ്റ്റിലാകുമെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ്കുമാര്‍ അറിയിച്ചു. മുഖ്യ സൂത്രധാരന്‍ വിദേശത്താണെന്ന് ഡല്‍ഹി പൊലീസ് വേളിപ്പെടുത്തി .
കളിക്കാരും വാതുവെപ്പുകാരും തമ്മിലുള്ള സംഭാഷണങ്ങള്‍ ഡല്‍ഹി പോലീസ് റെക്കോഡ് ചെയ്തിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളും ഐ.പി.എല്‍. മത്സരത്തില്‍ ഒത്തുകളിച്ച ഓവറുകളും കളിക്കാര്‍ നല്‍കിയ അടയാളങ്ങളുമെല്ലാം പത്രസമ്മേളനത്തില്‍ പോലീസ് വെളിപ്പെടുത്തി. കളിക്കാര്‍ അവരുടെ വാച്ച്, കൈയില്‍ കെട്ടുന്ന ബാന്‍ഡ്, മാല, തൂവാല തുടങ്ങിയവ ഉപയോഗിച്ചാണ് മത്സരത്തിനിടെ വാതുവെപ്പുകാര്‍ക്ക് അടയാളം നല്‍കുക. ഏത് ഓവറിലാണ് ഒത്തുകളിക്കേണ്ടത്, അതിനുമുമ്പ് എന്ത് അടയാളം നല്‍കും തുടങ്ങിയ കാര്യങ്ങളാണ് പോലീസ് റെക്കോഡ് ചെയ്ത സംഭാഷണങ്ങളിലുള്ളത്. പാന്റ്‌സിന്റെ പോക്കറ്റില്‍ വെള്ള തൂവാലയിട്ടുകൊണ്ടാണ് ശ്രീശാന്ത് അടയാളം നല്‍കിയത്.
പോലീസ് അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്ന് രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ സി.ഇ.ഒ രഘു അയ്യര്‍, ഉടമ ബോളിവുഡ് താരം ശില്‍പ ഷെട്ടി എന്നിവര്‍ വ്യക്തമാക്കി. കുറ്റം തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ബി.സി.സി.ഐ പ്രസിഡന്‍റ് എന്‍. ശ്രീനിവാസന്‍, ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ള എന്നിവര്‍ പറഞ്ഞു.
Leave a Reply