Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 3:10 am

Menu

Published on May 15, 2019 at 5:33 pm

കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ 6ന് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

imd-says-south-west-monsoon-will-reach-kerala-on-june-6th

ന്യൂഡല്‍ഹി: ഇത്തവണ കാലവര്‍ഷം കേരളത്തില്‍ ജൂണ്‍ ആറിനെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ എത്തുന്നതിനേക്കാള്‍ അഞ്ചുദിവസം വൈകിയായിരിക്കും കാലവര്‍ഷം കേരളത്തിലെത്തുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം എത്തുക.

പ്രവചനത്തില്‍ നാലുദിവസം വരെ വ്യത്യാസം കണ്ടേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. സാധാരണ നിലയിലുള്ള മണ്‍സൂണ്‍ ആകും ഇത്തവണയെന്നും എന്നാല്‍ മഴയുടെ അളവ് കുറയാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനാല്‍ ജൂണ്‍ രണ്ടുമുതല്‍ 10 വരെയുള്ള ദിവസങ്ങളിലായിരിക്കും കേരളത്തില്‍ കാലവര്‍ഷമെത്താനുള്ള സാധ്യത. എല്‍നിനോയുടെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു ചുറ്റുമുള്ള സമുദ്ര മേഖലയിലെ ഉയര്‍ന്ന താപനിലയും കാലവര്‍ഷത്തെ സ്വാധിനിച്ചേക്കുമെന്നും അതിനാലാണ് മഴയെത്തുന്നത് വൈകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മണ്‍സൂണിന് അനുകൂലമായ സാഹചര്യം കടലില്‍ ഒരുങ്ങുന്നുവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. മെയ് 18,19 ദിവസങ്ങളിലായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ മഴയെത്തും. സാധാരണ ഗതിയില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മണ്‍സൂണ്‍ എത്തി 10 ദിവസത്തിനകം കേരളതീരത്തെത്തുകയാണ് പതിവ്.

കേരളത്തില്‍ ജൂണ്‍ നാലിന് കാലവര്‍ഷമെത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ് പ്രവചിച്ചിരുന്നത്. അവരുടെ കണക്കുപ്രകാരം ഇതില്‍ രണ്ടുദിവസം വരെയുള്ള വ്യത്യാസം ഉണ്ടായേക്കുമെന്നും പറഞ്ഞിരുന്നു. ചൊവ്വാഴ്ചയാണ് സ്‌കൈമെറ്റിന്റെ പ്രവചനം പുറത്തുവന്നത്. കേരളത്തില്‍ നാലുമാസം നീണ്ടുനില്‍ക്കുന്ന മഴക്കാലമാണ് ഉള്ളത്. ഇടവപ്പാതി എന്ന് വിളിക്കുന്ന തെക്കുകിഴക്കന്‍ മണ്‍സൂണ്‍ കാര്‍ഷികമേഖലയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്.

Loading...

Leave a Reply

Your email address will not be published.

More News