Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: എണ്ണ ഇറക്കുമതി ലോബിയില്‍നിന്നു പെട്രോളിയം മന്ത്രിമാര്‍ക്കു ഭീഷണിയുണ്ടെന്നു കേന്ദ്ര പെട്രോളിയം മന്ത്രി എം. വീരപ്പ മൊയ്‌ലി. എണ്ണ ഇറക്കുമതി കുറയ്‌ക്കാന്‍ ശ്രമിക്കുന്നതിന്റെ പേരിലുള്ള ഭീഷണിക്കു മുട്ടുമുടക്കില്ലെന്നും മൊയ്‌ലി പറഞ്ഞു.
നമ്മുടെ രാജ്യത്ത് മതിയായ അളവില്‍ എണ്ണയും പ്രകൃതിവാതകവുമുണ്ട്. പക്ഷേ, നമ്മള്‍ അത് പര്യവേക്ഷണം ചെയ്യുന്നില്ല. അതിന് എല്ലാവിധ തടസ്സങ്ങളും നമ്മള്‍ സൃഷ്ടിക്കും. ഉദ്യോഗസ്ഥതല തടസ്സങ്ങളും താമസവുമുണ്ട്. മറ്റ് ലോബികളും പ്രവര്‍ത്തിക്കുന്നു. അവര്‍ക്ക് നമ്മള്‍ എണ്ണ ഇറക്കുമതി നിര്‍ത്താനോ കുറവുവരുത്താനോ പാടില്ല. ഓരോ മന്ത്രിയെയും പലവട്ടം ഇവര്‍ ഭീഷണിപ്പെടുത്തുന്നു.
ഇന്ധന ഇറക്കുമതി കുറയ്‌ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പല പ്രതിബന്ധങ്ങളും നേരിടുന്നുണ്ടെന്നാണ് മൊയ്‌ലി ഇന്നലെ പറഞ്ഞത്. ഉദ്യോഗസ്‌ഥ തലത്തില്‍ തന്നെ കാലതാമസം ഉണ്ടാക്കുന്നുണ്ട്. ഇതിനു പുറമെ ചില ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എണ്ണ ഇറക്കുമതി ചെയ്യുന്ന ലോബികള്‍ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്. മുമ്പുണ്ടായിരുന്ന മന്ത്രിമാരെയും ഭീഷണിപ്പെടുത്തിയിരുന്നു- മൊയ്‌ലി പറഞ്ഞു.
ഇതിനു വ്യക്‌തമായ മറുപടി പറയാതെ ഒഴിയുകയാണു കോണ്‍ഗ്രസ് വക്‌താവ് ഷക്കീല്‍ അഹമ്മദ് ചെയ്‌തത്. അതിനൊപ്പം, ജയ്‌പാല്‍ റെഡ്‌ഡിയെ മാറ്റിയതിനു പിന്നില്‍ എണ്ണ ലോബിയുടെ സമ്മര്‍ദമുണ്ടെന്ന വാര്‍ത്ത അദ്ദേഹം നിഷേധിക്കുകയും ചെയ്‌തു. എന്നാല്‍ മൊയ്‌ലിയുടെ ആരോപണം കോണ്‍ഗ്രസിനു ക്ഷീണം ചെയ്‌തെന്ന അഭിപ്രായമാണു രാഷ്‌ട്രീയ നിരീക്ഷകരുടേത്. നേരത്തേ മണിശങ്കര്‍ അയ്യരെ പെട്രോളിയം വകുപ്പില്‍ നിന്നു നീക്കിയതും എണ്ണ ലോബിക്കു വേണ്ടിയായിരുന്നെന്നും പിന്‍ഗാമിയായി വന്ന മുരളി ദേവ്‌റ എണ്ണ ലോബിയുടെ പിണിയാളാണെന്നും ആരോപണമുയര്‍ന്നിരുന്നു.
ക്ഷേപം വന്നാലേ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കാനുമാകൂ.വാതക വില വര്‍ധന റിലയന്‍സിനാണെന്നും ഗുരുദാസ് ദാസ് ഗുപ്ത ആരോപിച്ചിരുന്നു. ആരോപണം മന്ത്രി നിഷേധിച്ചു.
Leave a Reply