Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് ഗൃഹ സംബന്ധമായതെല്ലാം വാസ്തു അനുസരിച്ച് വേണം എന്ന തരത്തിലേക്ക് ഏറെക്കുറെ ആളുകള്‍ എത്തിയിരിക്കുന്നു. എന്നാല്‍ ഒരു ഗൃഹ നിര്‍മ്മാണത്തിന് ശേഷം, വാസ്തു പരിശോധന നടത്തേണ്ടിവരുന്നത് തികച്ചും ഭാഗ്യദോഷമാണ്. കാരണം ഭൂമി തിരഞ്ഞെടുക്കുന്നത് മുതല്‍ വാസ്തുവിന് പ്രാധാന്യം ഉണ്ട്.
ചുറ്റിത്തിരിക്കപ്പെട്ട, അല്ലെങ്കില്‍ കെട്ടിത്തിരിക്കപ്പെട്ട, ഒരു വസ്തുവില്‍ മാത്രമേ വാസ്തു ഉണ്ടാകുകയുളളു. ഭൂമിയുടെ ഉയര്‍ച്ച താഴ്ചകളനുസരിച്ചാണ് വാസ്തുവില്‍ ഭൂമിയുടെ പേരുകള്‍ നിശ്ചയിച്ചിരിക്കുന്നത്. തെക്ക് പടിഞ്ഞാറു വശം താഴ്ന്നും, വടക്കുകിഴക്ക് ഭാഗം ഉയര്‍ന്നും ഇരിക്കുന്ന ഭൂമിക്ക്, ഭൂതവിഥി എന്നാണ് പേര്. ഇത് സകലവിധ കാര്യനാശത്തിനും ഇടയാക്കും എന്നാണ് ശാസ്ത്രം. തെക്കു പടിഞ്ഞാറുവശമാണ് കന്നിമൂല.

കന്നിമൂല ഏറ്റവും ശക്തിയേറിയ ദിക്കാണ്. കന്നിമൂലയ്ക്കുണ്ടാകുന്ന കുഴപ്പങ്ങള്‍ ഗൃഹവാസികളുടെ മാന്യത, ധനം ഇവയ്ക്കു ദോഷമുണ്ടാക്കുകയും, മദ്യം, മയക്കുമരുന്ന്, ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെടുക, കുടുംബത്തകര്‍ച്ചയുണ്ടാകുക എന്നിവയ്ക്ക് കാരണമാകും.
വളരെ പ്രധാനപ്പെട്ട ദോഷം, ആ വീട്ടിലെ സന്താനങ്ങള്‍ക്ക് ഗതിയില്ലാതെ വരിക എന്നതാണ്. കുട്ടികള്‍ എത്ര വിദ്യാഭ്യാസം ഉണ്ടായാലും, തൊഴില്‍ ലഭിക്കാതിരിക്കുക, വഴിതെറ്റുക എന്നിവയാണ്.
പ്രപഞ്ചത്തിലെ രണ്ടു ഗുണപരമായ ഊര്‍ജ്ജങ്ങളില്‍ ഒന്ന് കിഴക്കു നിന്നും തുടങ്ങി പടിഞ്ഞാറ് അവസാനിക്കുന്നു. മറ്റൊന്ന് വടക്കുനിന്നും തുടങ്ങി തെക്ക് അവസാനിക്കുന്നു. അപ്പോള്‍ രണ്ടു ഊര്‍ജ്ജങ്ങളുടേയും അവസാനം പടിഞ്ഞാറും തെക്കും ആകുന്നു. ഈ രണ്ടു ദിക്കിന്റേയും മൂലയാണ് കന്നിമൂല.
വാസ്തുശാസ്ത്രമനുസരിച്ച് പണ്ട് നിര്‍മ്മിക്കപ്പെട്ടിട്ടുള്ള പല കൊട്ടാരങ്ങളും ക്ഷേത്രങ്ങളും, എന്തിനേറെ ഏത് ഉണങ്ങിയ കാലാവസ്ഥയില്‍ പോലും ജലം ലഭിക്കുന്ന എത്ര കിണറുകള്‍ ഇന്നും വിസ്മയമായി തുടരുന്നു. പ്രപഞ്ചത്തിലെ നാലുദിക്കില്‍ നിന്നും പുറപ്പെടുന്ന പ്രപഞ്ചശക്തിയെ എങ്ങനെ മനുഷ്യ ശക്തിയുമായി സമന്വയിപ്പിക്കാം എന്നതാണ് വാസ്തുവിലെ പ്രതിപാദ്യം.
Leave a Reply