Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 9, 2026 3:35 am

Menu

Published on July 3, 2017 at 12:30 pm

വീട്ടില്‍ ദീപം തെളിയിക്കേണ്ട സമയങ്ങള്‍

important-times-to-light-the-vilakku-at-home

എല്ലാ പുണ്യകര്‍മ്മങ്ങളിലും അഗ്നി ഒരു സാക്ഷിയാണ്. അഗ്നിയെ സാക്ഷി നിര്‍ത്താതെ ഒരു പുണ്യ കര്‍മ്മങ്ങളും നമ്മള്‍ ചെയ്യാറില്ല. അഗ്‌നിയുടെ പ്രാധാന്യം എടുത്തുപറയാത്ത ഒരു പുരാണങ്ങളുമില്ല. വേദങ്ങളിലും, ഉപനിഷത്തുകളിലുമെല്ലാം അഗ്നിയെ പ്രതിപാദിക്കുന്നുണ്ട്.

ഇക്കാരണത്താല്‍ തന്നെയാണ് വീടുകളില്‍ രാവിലെയും വൈകീട്ടും വിളക്കുവെക്കുന്നത്. എന്നാല്‍ കൃത്യമായി വീട്ടില്‍ ദീപം തെളിയിക്കേണ്ടത് എപ്പോഴെല്ലാമാണെന്ന് മിക്ക ആളുകള്‍ക്കും അറിയില്ല. പ്രാതഃസന്ധ്യ, മദ്ധ്യസന്ധ്യ, സായംസന്ധ്യ എന്നിങ്ങനെ മൂന്ന് സന്ധ്യകളിലൂടെയാണ് ഒരു ദിവസം പൂര്‍ണ്ണമാകുന്നത്.

പ്രാതഃസന്ധ്യയും സായംസന്ധ്യയുമാണ് ഇതില്‍ പ്രധാനം. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് പോകുന്ന പ്രാതഃസന്ധ്യയിലും, വെളിച്ചത്തില്‍ നിന്ന് ഇരുട്ടിലേക്കു പോകുന്ന സായംസന്ധ്യയിലുമാണ് നാം ദീപം തെളിയിക്കേണ്ടത്.

പൂര്‍ണ്ണ സൂര്യോദയത്തിനു തൊട്ടുമുന്‍പുള്ള പ്രാതഃസന്ധ്യയ്ക്ക് മൂന്ന് മണിക്കൂര്‍ മുന്‍പുള്ള ബ്രഹ്മമുഹൂര്‍ത്തമാണ് ദീപം തെളിയിക്കന്‍ ഏറ്റവും മികച്ച സമയമെങ്കിലും സൂര്യോദയത്തിനു മുന്‍പുള്ള ഏതു സമയവും ദീപം തെളിയിക്കാം.

എന്നാല്‍ ഇതിന് ചില അനുഷ്ഠാനങ്ങളുണ്ട്. അതിനായി സൂര്യോദയത്തിനു മുന്‍പായി ഉറക്കമുണരുക. ശരീരം ശുദ്ധിവരുത്തിയശേഷം പൂജാ മുറിയിലോ പൂമുഖത്തോ ദീപം തെളിയിക്കാം. അഞ്ചുതിരിയോ, രണ്ടു തിരിയോ ദീപത്തിനായി ഉപയോഗിക്കുകയാകും അഭികാമ്യം. അഞ്ചു തിരിയിടുമ്പോള്‍ കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് എന്നീ ദിക്കുകള്‍ക്കുശേഷം അധികം വരുന്ന ഒരുതിരി വിളക്കിന്റെ കിഴക്കു വടക്കു മൂലയിലുള്ള ഈശാന കോണിലാകണം തെളിയിക്കേണ്ടത്. രണ്ടു തിരിയാണെങ്കില്‍ കിഴക്ക്, പടിഞ്ഞാറ് ദര്‍ശനമാക്കി തെളിയിക്കണം. തിരികത്തിച്ചു കഴിഞ്ഞാല്‍ സൂര്യോദയം കഴിയുന്നതുവരെ എണ്ണ ഒഴിച്ച് അവയെ അണയാതെ സംരക്ഷിക്കുകയും വേണം.

ദീപങ്ങള്‍ തെളിയിച്ചു കഴിഞ്ഞാല്‍ ഗൃഹനാഥനും കുടുംബവും ആദ്യം വണങ്ങേണ്ടത് അഗ്‌നിശുദ്ധിയുള്ള ജീവിതത്തിനായി അഗ്‌നിയുടെ പ്രതീകമായ ദീപത്തിനെയാണ്. ഇഷ്ടദൈവങ്ങളുടേയും, കുലദൈവത്തിന്റേയും, പിതൃക്കളുടേയും അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കാം.

ഇനി പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ദീപനാളം കെടുത്തുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഏതെങ്കിലും വസ്തുക്കള്‍കൊണ്ട് ദീപങ്ങള്‍ കെടുത്തരുത്. കരിംതിരികത്തി സ്വയം അണയുവാനും അനുവദിക്കരുത്. ഊതികെടുത്തുകയുമരുത്. പകരം അഗ്‌നിയെ മനസ്സില്‍ സ്മരിച്ചുകൊണ്ട് തിരി സാവധാനം എണ്ണയില്‍ താഴ്ത്തി കെടുത്തുകയാണ് വേണ്ടത്.

ഒരിക്കല്‍ ഉപയോഗിച്ച തിരിയും ഒരിക്കല്‍ ഉപയോഗിച്ച എണ്ണയും വീണ്ടും ഉപയോഗിക്കരുത്. വെളിച്ചത്തില്‍ നിന്നും ഇരുട്ടിലേക്ക് പോകുന്ന സായംസന്ധ്യയിലും മേല്‍പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ആവര്‍ത്തിക്കേണ്ടത്. പ്രഭാതത്തിലുപയോഗിച്ച വിളക്ക് കഴുകി വൃത്തിയാക്കിയ ഈര്‍പ്പാംശം കളഞ്ഞതിനുശേഷം വീണ്ടും ദീപനാളങ്ങള്‍ തെളിയിക്കാനായി ഉപയോഗിക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News