Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലാഹോര്‍: മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ക്യാപ്റ്റനും തെഹരീക് ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനുമായ ഇമ്രാന്‍ ഖാന്‍ വീണ്ടും വിവാഹിതനായി.ബിബിസി ചാനലിലെ മുൻ അവതാരക റഹം ഖാനാണ് വധു. ഇരുവരുടേയും രണ്ടാം വിവാഹമാണിത്.നാല്‍പ്പത്തിയൊന്നുകാരിയായ റഹമിനെ ലാഹോറില്‍ വച്ച് ഇമ്രാന്‍ഖാന്‍ രഹസ്യമായി വിവാഹംകഴിച്ചതായുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു. പിന്നീട് ഹീത്രൂ വിമാനത്താവളത്തില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരോട് ഇമ്രാന്‍ഖാൻ തന്നെയാണ് വിവാഹ വാര്‍ത്ത സത്യമാണെന്ന് അറിയിച്ചത്. റഹമിന് ആദ്യ വിവാഹത്തില്‍ മൂന്ന് മക്കളും ഇമ്രാന് രണ്ട് മക്കളുമുണ്ട്. ഇമ്രാൻറെ ആദ്യ ഭാര്യ ബ്രിട്ടനിലെ കോടീശ്വരനായ ജെയിംസ് ഗോള്‍ഡ് സ്മിത്തിന്റെ മകള്‍ ജമൈമയായിരുന്നു. 2004 ലാണ് 62 കാരനായ ഇമ്രാന്‍ഖാന്‍ ഭാര്യ ജമീമ ഗോള്‍ഡ് സ്മിത്തില്‍ നിന്നും വിവാഹമോചനം നേടിയത്.
Leave a Reply