Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 5:50 am

Menu

Published on October 31, 2015 at 10:26 am

വിവാഹം കഴിഞ്ഞതിന്റെ പത്താം മാസം ഇമ്രാന് വിവാഹമോചനം

imran-khan-to-divorce-reham-after-10-months-of-marriage

ലണ്ടന്‍: മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാനിലെ തെഹരീഖെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ഖാന്‍ വിവാഹം കഴിഞ്ഞതിന്റെ പത്താം മാസം വിവാഹമോചിതനായി. കൂട്ടുകാരിയും ബിബിസി മുന്‍ അവതാരകയുമായ റഹം ഖാനെ പത്ത് മാസം മുന്‍പാണ് ഇമ്രാന്‍ വിവാഹം കഴിച്ചത്. അറുപത്തിരണ്ടാം വയസിലായിരുന്നു ഇമ്രാന്‍ രണ്ടാം വിവാഹം കഴിച്ചത്.

നാല്‍പ്പത്തിയൊന്നുകാരിയായ റഹമിനെ ലാഹോറില്‍ വച്ചായിരുന്നു പത്ത്മാസം മുന്‍പ് ഇമ്രാന്‍ഖാന്‍ രഹസ്യമായി വിവാഹം കഴിച്ചത്. ബിബിസിയില്‍ കാലവസ്ഥാ റിപ്പോര്‍ട്ട് അവതാരകയായിരുന്നു റഹം ഖാന്‍. ലിബിയന്‍ പൗരത്വമുള്ള റഹമിന്റെ വേരുകള്‍ പാക്കിസ്ഥാനിലാണ്.

ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു ഇത്. റഹമിന് ആദ്യ വിവാഹത്തില്‍ മൂന്നും ഇമ്രാന് രണ്ടും മക്കളുണ്ട്. ബ്രിട്ടനിലെ കോടീസ്വരനായ ജെയിംസ് ഗോള്‍ഡ് സ്മിത്തിന്‍റെ മകള്‍ ജമൈമയായിരുന്നു ഇമ്രാന്റെ ആദ്യ ഭാര്യ. ഇരുവരും ഒമ്പത് വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞിരുന്നു. തന്‍റെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഭാര്യയുടെ കൈകടത്തലാണ് ഇമ്രാനെ വിവാഹ മോചനത്തിന് പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ഉപയസമ്മത പ്രകാരമാണ് വിവാഹമോചനം എന്നാണ് തെഹരീഖെ ഇന്‍സാഫ് പാര്‍ട്ടി വക്താവ് പിടിഐയോട് പറഞ്ഞത്.

Loading...

Comments are closed.

More News