Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 11:15 am

Menu

Published on May 9, 2013 at 5:28 am

ചൈന: കരാറുണ്ടാക്കിയിട്ടില്ല – ഖുര്‍ശിദ്

in-the-backdrop-of-heightened-tension-with-china-over-its-troops-incursion-in-ladakh-external-affairs-minister-salman-khurshid-left-for-a-two-day-official-visit-to-china-on-thursday-morning

ന്യൂദല്‍ഹി: ലഡാക്ക് മേഖലയിലെ ചൈനീസ് അധിനിവേശം അവസാനിപ്പിക്കാന്‍ ആ രാജ്യവുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദ് പറഞ്ഞു. വാര്‍ത്താലേഖകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഈ അവസ്ഥയില്‍ കരാറുണ്ടാക്കുന്ന പതിവില്ലെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കിലെ ചുമാറില്‍നിന്ന് ഇന്ത്യന്‍ സേന പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ് ദൗലത് ബെഗ് ഒല്‍ദിയിലെ ദെപ്സാങ് താഴ്വരയില്‍നിന്ന് ചൈന പിന്മാറാമെന്ന് സമ്മതിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സല്‍മാന്‍ ഖുര്‍ശിദിന്‍െറ ചൈന സന്ദര്‍ശനം ഇന്ന് തുടങ്ങുകയാണ്. അതിര്‍ത്തി സംഘര്‍ഷം അവസാനിച്ച ഉടനെയുള്ള വിദേശമന്ത്രിയുടെ സന്ദര്‍ശനത്തെ ആകാംക്ഷയോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. ഇരുരാജ്യങ്ങളുടെയും ഭാവി സംബന്ധിച്ചാവും ചര്‍ച്ചകളെന്ന് ഖുര്‍ശിദ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News