Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 21, 2025 7:23 pm

Menu

Published on June 2, 2014 at 4:09 pm

ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം ;യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ആസിഡ് കുടിപ്പിച്ച് കൊന്നു

in-up-woman-allegedly-gang-raped-forced-to-drink-acid

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഇരുപത്തിരണ്ട്കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. ബഹേരിക്ക് സമീപം ബറേയ്‌ലിയിലാണ് സംഭവം.അയിത്പുര ഗ്രാമത്തില്‍ വയലില്‍ നിന്നുമാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ യുവതിയുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കിയ നിലയിലായിരുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുറത്തു വന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് യുവതി ക്രൂരമായി ബലാത്സംഗത്തിനിരയായത് കണ്ടത്തെിയത്.ഇതിനുമുമ്പ് ദളിത് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇത്തരത്തില്‍ വീണ്ടുമൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News